സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഖിലേന്ത്യാടിസ്ഥാനത്തില്‍ ക്ളറിക്കല്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വിവിധ സംസ്ഥാനങ്ങളിലായി 17,140 ഒഴിവുകളുണ്ട്. ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ് 10,726), ജൂനിയര്‍ അഗ്രികള്‍ചറല്‍ അസോസിയേറ്റ് (3008), ജൂനിയര്‍ അസോസിയേറ്റ് ബാക്ലോഗ് (3218), ജൂനിയര്‍ അസോസിയേറ്റ് ഫോര്‍ മേഘാലയ, കശ്മീര്‍ വാലി ആന്‍ഡ് ലഡാക് (188) എന്നിങ്ങനെയാണ് ഒഴിവുകള്‍. ബാക്ലോഗ് ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കുമായി നീക്കിവെച്ചതാണ്.
കേരളത്തിലെ ഒഴിവുകള്‍:
കേരളത്തിലെ ആകെ ഒഴിവുകളുടെ എണ്ണം 294 ആണ്.
ജൂനിയര്‍ അസോസിയേറ്റ്: ആകെ-280 (ജനറല്‍-173, ഒ.ബി.സി-76, എസ്.സി-28, എസ്.ടി-മൂന്ന്).
ജൂനിയര്‍ അഗ്രികള്‍ചറല്‍ അസോസിയേറ്റ്: അഞ്ച് (ജനറല്‍-നാല്, ഒ.ബി.സി-ഒന്ന്).
ജൂനിയര്‍ അസോസിയേറ്റ് ബാക്ലോഗ്: ഒമ്പത് (ഭിന്നശേഷിക്കാര്‍).
മറ്റു സംസ്ഥാനങ്ങളിലെ ഒഴിവുകള്‍ വിശദമായി വിജ്ഞാപനത്തിലുണ്ട്. അപേക്ഷാര്‍ഥിക്ക് ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലെ ഒഴിവിലേക്ക് അപേക്ഷിക്കാനാവില്ല.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ മേയ്/ജൂണില്‍ നടത്തും. പ്രിലിമിനറി പരീക്ഷക്ക് മേയ് 11 മുതലും ഫൈനല്‍ പരീക്ഷക്ക് ജൂണ്‍ 17 മുതലും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
യോഗ്യത: ജൂനിയര്‍ അസോസിയേറ്റ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ജൂനിയര്‍ അഗ്രികള്‍ചറല്‍ അസോസിയേറ്റ് തസ്തികയില്‍ അഗ്രികള്‍ചര്‍/ അനുബന്ധ വിഷയങ്ങളില്‍ ബിരുദം നേടിയിരിക്കണം. ഇംഗ്ളീഷ് ഭാഷയിലും അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലും പ്രാവീണ്യം നേടണം.
പ്രായപരിധി: 20-28. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ച്, ഒ.ബി.സിക്കാര്‍ക്ക് മൂന്ന്, ഭിന്നശേഷിക്കാര്‍ക്ക് 10 എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സിക്കാര്‍ക്ക് 600 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ഇന്‍റര്‍നെറ്റ് ബാങ്കിങ് ഉപയോഗിച്ച് പണമടക്കാം.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ 25. അപേക്ഷയുടെ പ്രിന്‍െറടുത്ത് സൂക്ഷിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക്: www.statebankofindia.com, www.sbi.co.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.