കേന്ദ്ര ആണവോര്‍ജ മന്ത്രാലയത്തിനുകീഴിലെ പൊതുമേഖലാസ്ഥാപനമായ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.പി.സി.ഐ.എല്‍) എക്സിക്യൂട്ടിവ് ട്രെയ്നി തസ്തികയിലേക്ക് എന്‍ജിനീയര്‍ ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 183 ഒഴിവുകളാണുള്ളത്.
മെക്കാനിക്കല്‍ (75), ഇലക്ട്രിക്കല്‍ (32), ഇലക്ട്രോണിക്സ്(26), കെമിക്കല്‍ (28), ഇന്‍സ്ട്രുമെന്‍േറഷന്‍ (12), ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫയര്‍ സേഫ്റ്റി (10) എന്നിങ്ങനെയാണ് ഒഴിവുകള്‍. ജനറല്‍: 89, എസ്.സി: 24, എസ്.ടി: 16, ഒ.ബി.സി: 54, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ എട്ട് എന്നിങ്ങനെയാണ് ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പ്രായം 2016 മേയ് 15ന് 26.
എന്‍ജിനീയറിങ്ങില്‍ നാലുവര്‍ഷ ബി.ഇ അല്ളെങ്കില്‍ ബി.ടെക് അല്ളെങ്കില്‍ ബി.എസ്സി ആണ് യോഗ്യത. ഒരു വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സയന്‍റിഫിക് ഓഫിസര്‍ (സി) ആയി നിയമിക്കും. ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 25 മുതല്‍ ആരംഭിക്കും.
അവസാനതീയതി മേയ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.npcil.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.