ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 1315 ഒഴിവ്

പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഫിസര്‍, ക്ളര്‍ക്ക് തസ്തികകളിലായി 1315 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെ അപേക്ഷിക്കാം. 
ജനറല്‍ ഓഫിസേഴ്സ് എം.എം.ജി.എസ് 3: 100 ഒഴിവ്, എം.ബി.എ (ഫിനാന്‍സ്)/ സി.എ/ സി.ഡബ്ള്യു.എ/ സി.എഫ്.എ/ സി.എ.ഐ.ഐ.ബി, ബന്ധപ്പെട്ട മേഖലയില്‍ നാലു വര്‍ഷത്തെ പ്രവൃത്തിപരിചയം. 
പ്രായപരിധി 23നും 32നുമിടയില്‍, ശമ്പളം: 42020-51490.
ജനറല്‍ ഓഫിസേഴ്സ് എം.എം.ജി.എസ് 2: 200, എം.ബി.എ (ഫിനാന്‍സ്)/ സി.എ/ സി.ഡബ്ള്യു.എ/ സി.എഫ്.എ/എഫ്.ആര്‍.എം/സി.എ.ഐ.ഐ.ബി, ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. 
പ്രായപരിധി 23നും 32നുമിടയില്‍, ശമ്പളം: 31705-45950.
സെക്യൂരിറ്റി ഓഫിസേഴ്സ് എം.എം.ജി.എസ് 2: 15, അംഗീകൃത സര്‍വകലാശാല ബിരുദം, കര-നാവിക-വ്യോമസേനയില്‍ ക്യാപ്റ്റന്‍ റാങ്കിന് താഴെയല്ലാത്ത തസ്തികയില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം/ പാരാമിലിട്ടറിയില്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന് തുല്യം/ പൊലീസ് വകുപ്പില്‍ അസിസ്റ്റന്‍റ് സൂപ്രണ്ട് തസ്തികയില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. 
പ്രായപരിധി 28നും 45നുമിടയില്‍, ശമ്പളം: 31705-45950. 
ക്ളര്‍ക്ക് (ലോ ഗ്രാജ്വേറ്റ്സ്): 100, അംഗീകൃത സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ബിരുദം.
പ്രായപരിധി 18നും 28നുമിടയില്‍, ശമ്പളം: 11765-31540. 
ക്ളര്‍ക്ക് (അഗ്രികള്‍ചറല്‍ ഗ്രാജ്വേറ്റ്സ്):200, അംഗീകൃത സര്‍വകലാശാലയില്‍നിന്ന് അഗ്രികള്‍ചറിലോ ബന്ധപ്പെട്ട വിഷയങ്ങളിലോ ബിരുദം.
പ്രായപരിധി 18നും 28നുമിടയില്‍, ശമ്പളം:11765-31540. 
ഓഫിസര്‍ (നോണ്‍ കണ്‍വെന്‍ഷനല്‍) ജെ.എം.ജി.എസ് -1:500, അംഗീകൃത സര്‍വകലാശാല ബിരുദം, ബാങ്ക് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനത്തില്‍നിന്ന് ഉദ്യോഗാര്‍ഥിയുടെ ചെലവില്‍ ഒരു വര്‍ഷത്തെ പി.ജി.ഡി.ബി.എഫ് യോഗ്യത നേടിയിരിക്കണം. 
പ്രായപരിധി 18നും 28നുമിടയില്‍, ശമ്പളം: 23700-42020.
ക്ളര്‍ക്ക് (നോണ്‍ കണ്‍വെന്‍ഷനല്‍) ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സോടെ:200, ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, ബാങ്ക് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനത്തില്‍നിന്ന് ഉദ്യോഗാര്‍ഥിയുടെ ചെലവില്‍ ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. 
www.bankofmaharashtra.in  വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.