സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 168 ഒഴിവ്

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്തയിലെ റോ മെറ്റീരിയല്‍ ഡിവിഷനില്‍ വിവിധ തസ്തികകളില്‍ 168 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 
മെഡിക്കല്‍ ഓഫിസര്‍: 7- എം.ബി.ബി.എസ്.
ഓപറേറ്റര്‍ കം ടെക്നീഷ്യന്‍: മെക്കാനിക്കല്‍ (11), ഇലക്ട്രിക്കല്‍ (7), സിവില്‍ (5), ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ (1)- ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ.
മൈനിങ് ഫോര്‍മാന്‍: 31- മെട്രിക്കുലേഷന്‍, മൈനിങ്ങില്‍ ഡിപ്ളോമ. 
മൈനിങ് മാറ്റ്: 60-മെട്രിക്കുലേഷന്‍, മൈനിങ് മാറ്റ് സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 
സര്‍വയര്‍ മൈന്‍സ്: 4- മെട്രിക്കുലേഷന്‍, മൈനിങ് ആന്‍ഡ് മൈന്‍സ് സര്‍വേയില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ, ബന്ധപ്പെട്ട വിഭാഗത്തില്‍ ഒരു വര്‍ഷത്തെ പരിചയം.
ഫാര്‍മസിസ്റ്റ്: 3-ഫാര്‍മസിയില്‍ ബിരുദം/ഡിപ്ളോമ/ ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 
എക്സ്റേ ടെക്നീഷ്യന്‍: 2- റേഡിയോഗ്രഫി ബിരുദം/ഡിപ്ളോമ, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
നഴ്സിങ് സിസ്റ്റര്‍:13-ബി.എസ്സി നഴ്സിങ്/ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ലബോറട്ടറി ടെക്നീഷ്യന്‍: 5-ബി.എസ്സി മെഡിക്കല്‍ ലാബ്്ടെക്നോളജി, മെഡിക്കല്‍ ലാബ് ടെക്നോളജി ഡിപ്ളോമ, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഇ.സി.ജി ടെക്നീഷ്യന്‍: 2- ബി.എസ്സിയും ഇ.സി.ജി ഡിപ്ളോമയും/ഇ.സി.ജി ഡിപ്ളോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 
ഡെന്‍റല്‍ ഹൈജീന്‍ ടെക്നീഷ്യന്‍: 1- ബി.എസ്സി ഡെന്‍റിസ്ട്രി/ഡെന്‍റല്‍ ലബോറട്ടറി ടെക്നോളജി ഡിപ്ളോമ, ഡെന്‍റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.ഒക്യുപേഷനല്‍ ഹെല്‍ത്ത് ടെക്നീഷ്യന്‍: 1- ബി.എസ്സിയും ഒക്യുപേഷനല്‍ ഹെല്‍ത്ത് രംഗത്ത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 
ജൂനിയര്‍ അസിസ്റ്റന്‍റ്: 15- ബിരുദവും കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ഡിപ്ളോമയും. 
അപേക്ഷാ ഫീസ്: മെഡിക്കല്‍ ഓഫിസര്‍: 500, മൈനിങ് മാറ്റ്-150, മറ്റ് തസ്തികകളില്‍ 250. എസ്.ബി.ഐ ചെലാന്‍ വഴി ഫീസ് അടക്കാം. 
അപേക്ഷിക്കേണ്ട വിധം: www.sail.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.  വിവരങ്ങള്‍ www.sailcareers.com-ല്‍ .  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.