രാജ്യത്തെ 19 ബാങ്കുകളില്‍ ക്ളര്‍ക്ക് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനല്‍ സെലക്ഷന്‍
(ഐ.ബി.പി.എസ്) നടത്തുന്ന പരീക്ഷ നവംബര്‍/ ഡിസംബര്‍, 2017 ജനുവരി മാസങ്ങളിലായി നടക്കും. ആകെ 19,243 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 842 ഒഴിവുകള്‍.
അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോഓപറേഷന്‍ ബാങ്ക്, ദെന ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, പഞ്ചാബ് നാഷനല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, യൂനിയന്‍ ബാങ്ക് , യുനൈറ്റഡ് ബാങ്ക്, വിജയ ബാങ്ക് എന്നീ 19 ബാങ്കുകളിലേക്കാണ് ഐ.ബി.പി.എസ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നവംബര്‍ 26, 27, ഡിസംബര്‍ 3, 4 തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. മെയിന്‍ പരീക്ഷ 2016 ഡിസംബര്‍ 31നും 2017 ജനുവരി ഒന്നിനുമായി നടക്കും. ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
പ്രിലിമിനറി പരീക്ഷക്ക് ഇംഗ്ളീഷ് ഭാഷ, ന്യുമറിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിങ്ങനെ 100 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണുണ്ടാകുക. ഒരു മണിക്കൂറാണ് സമയം.
മെയിന്‍ പരീക്ഷ 200 മാര്‍ക്കിലാണ്. റീസണിങ്, ഇംഗ്ളീഷ് ഭാഷ, ക്വാണ്ടിറ്റേറ്റിവ് ആപ്്റ്റിറ്റ്യൂഡ്, ജനറല്‍ അവയര്‍നസ്, കമ്പ്യൂട്ടര്‍ ലാംഗ്വേജ് എന്നിവയില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. 135 മിനിറ്റ് സമയം അനുവദിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. അതായത്, കമ്പ്യൂട്ടര്‍ കോഴ്സില്‍ ഡിപ്ളോമ/ ഹൈസ്കൂള്‍, കോളജ് വിദ്യാഭ്യാസ കാലത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷാ ഫീസ്: 600 രൂപ (എസ്.സി/ എസ്.ടി/ഭിന്നശേഷിക്കാര്‍/ വിമുക്തഭടന്മാര്‍ 100 രൂപ) ഓണ്‍ലൈന്‍ ബാങ്കിങ്/ ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴി ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.ibps.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.