ബംഗളൂരു ഭെല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്‍റിസ്, ടെക്നിക്കല്‍ അപ്രന്‍റിസ്

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് ബംഗളൂരു യൂനിറ്റില്‍  ഗ്രാജ്വേറ്റ് അപ്രന്‍റിസ്, ടെക്നിക്കല്‍ അപ്രന്‍റിസ് തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ എംപ്ളോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് സ്കീമില്‍ ഗ്രാജ്വേറ്റ് ട്രെയ്നീസിനെയും നിയമിക്കുന്നു. 
1. ഗ്രാജ്വേറ്റ്സ് (നോണ്‍ എന്‍ജിനീയറിങ്):  68 ഒഴിവുകളാണുള്ളത്. ബി.കോം/ബി.ബി.എം/ബി.എ/ബി.എസ്സി/ബി.സി.എ/ബി.എസ്.ഡബ്ള്യു ബിരുദധാരികള്‍ക്കാണ് അവസരം. 2014 ജനുവരി ഒന്നിനുശേഷം കോഴ്സ് പൂര്‍ത്തിയാക്കിയവരായിരിക്കണം. കുറഞ്ഞ പ്രായം 18ഉം കൂടിയ പ്രായം ജനറല്‍ വിഭാഗങ്ങള്‍ക്ക് 30ഉം ആണ്. സംവരണവിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. നാഷനല്‍ എംപ്ളോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് സ്കീമിലായിരിക്കും പരിശീലനം. പരിശീലന കാലാവധി ഒരു വര്‍ഷം. 
2. ഗ്രാജ്വേറ്റ് അപ്രന്‍റിസ് (എന്‍ജിനീയറിങ്): ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ്/കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. 18 ഒഴിവുകളാണുള്ളത്. 2014 ജനുവരി ഒന്നിനുശേഷം കോഴ്സ് പൂര്‍ത്തിയാക്കിയവരായിരിക്കണം. പ്രതിമാസം 6000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. 
3. ടെക്നിക്കല്‍ അപ്രന്‍റിസ്: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ്/കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ഡിപ്ളോമക്കാര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍: 276. 2014 ജനുവരി ഒന്നിനുശേഷം കോഴ്സ് പൂര്‍ത്തിയാക്കിയവരായിരിക്കണം. സ്റ്റൈപന്‍ഡ്: പ്രതിമാസം 4000 രൂപ. രണ്ട്, മൂന്ന് തസ്തികകളില്‍ കുറഞ്ഞ പ്രായം 18ഉം കൂടിയ പ്രായം ജനറല്‍ വിഭാഗങ്ങള്‍ക്ക് 27ഉം ആണ്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബംഗളൂരുവിലെ മൈസൂരു റോഡിലെ ഭെല്ലിന്‍െറ ഇലക്ട്രോണിക്സ് ഡിവിഷന്‍ ഓഫിസില്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകണം. ആഗസ്റ്റ് 16 മുതല്‍ 31 വരെ എല്ലാ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 3.30 വരെയും ശനിയാഴ്ചകളില്‍ ഒമ്പതു മുതല്‍ 11.30 വരെയും ഇന്‍റര്‍വ്യൂവിന് ഹാജരാകണം. പ്രതിമാസം 7538 രൂപയാണ് സ്റ്റൈപന്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ www.bheledn.comല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.