ആര്‍മി പബ്ളിക് സ്കൂളില്‍ 8000 അധ്യാപകര്‍ 

സൈനിക ക്ഷേമ എജുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലുള്ള രാജ്യത്തെ 137 ആര്‍മി പബ്ളിക് സ്കൂളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയ്ന്‍ഡ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളിലായി 8000 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2017-2018 വര്‍ഷത്തെ ഒഴിവുകള്‍ നികത്തുന്നതിന് നവംബര്‍ 26, 27 തീയതികളിലായി ഓണ്‍ലൈന്‍ ടെസ്റ്റ് നടക്കും. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. 
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍: ഇംഗ്ളീഷ്, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്, സൈക്കോളജി, കോമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹോം സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. 
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡും. സി-ടെറ്റ്/ ടെറ്റ് വിജയിച്ചിരിക്കണം. 
ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍: ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലാണ് ഒഴിവ്. 
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം, ബി.എഡ്/ സി-ടെറ്റ്/ ടെറ്റ് വിജയിച്ചിരിക്കണം. 
പ്രൈമറി ടീച്ചര്‍: 50 ശതമാനം മാര്‍ക്കോടെ ബിരുദം, ബി.എഡ്. 
ഉയര്‍ന്ന പ്രായപരിധി: 2016 ഏപ്രില്‍ ഒന്ന് അടിസ്ഥാനത്തില്‍ 40 വയസ്സ് (എന്‍.സി.ആര്‍ സ്കൂളുകളില്‍ ടി.ജി.ടി, പി.ആര്‍.ടി-29, പി.ജി.ടി 36). പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 57 വയസ്സ് (കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അഞ്ചു വര്‍ഷം ടീച്ചിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരിക്കണം).
അപേക്ഷാഫീസ്: 600 രൂപ. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴിയോ ഇന്‍റര്‍നെറ്റ് ബാങ്കിങ്/ ചലാന്‍ വഴിയോ ഫീസ് അടക്കാം. 
അപേക്ഷിക്കേണ്ട വിധം: apscsb.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 13. വിശദവിവരം വെബ്സൈറ്റില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.