പുണെ ആസ്ഥാനമായി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 500 പ്രബേഷനറി ഓഫിസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നേരിട്ടുള്ള തെരഞ്ഞെടുപ്പ് വഴിയല്ല പ്രബേഷനറി ഓഫീസര്‍മാരെ നിയമിക്കുന്നത്.
ബാങ്കിങ് മേഖലയില്‍ കൂടുതല്‍ മികവുള്ളവരെ സൃഷ്ടിക്കുന്നതിനായി ബാങ്കുകള്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്്റ്റ്ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സ് പൂര്‍ത്തിക്കുന്നവരെയാണ് തെരഞ്ഞെടുക്കുക.
ട്രെയിനിങ് ഇന്‍സ്്റ്റിറ്റ്യൂട്ട് ഓഫ് മണിപ്പാല്‍ ഗ്ളോബല്‍/ എന്‍.ഐ.ഐ.ടി ഇന്‍സ്്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ്, ബാങ്കിങ്. ഇന്‍ഷുറന്‍സ് ട്രെയിനിങ് ലിമിറ്റഡുമായി ചേര്‍ന്നാണ് കോഴ്സ് നടത്തുന്നത്്.
ജനറല്‍ (253), ഒ.ബി.സി (135), എസ്.ടി (337), ഭിന്നശേഷിക്കാര്‍ (10) എന്നിങ്ങനെയാണ് ഒഴിവുകള്‍. 18നും 30നുമിടയിലുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 3.5 ലക്ഷം രൂപയാണ് ഫീസ്. ഫീസ് അപേക്ഷകര്‍ സ്വന്തം ചെലവില്‍ അടക്കണം. 12 മാസമാണ് കോഴ്സ് കാലാവധി. ഒമ്പതുമാസം ക്ളാസും മൂന്നുമാസം പരിശീലനവുമായിരിക്കും.
പരിശീലന കാലയളവില്‍ 20,000 രൂപ മാസം സ്്റ്റൈപ്പന്‍ഡ് ലഭിക്കും.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഉയര്‍ന്ന ശമ്പള നിരക്കില്‍ പ്രബേഷനറി ഓഫിസര്‍മാരായി നിയമിക്കും.
ഓണ്‍ലൈന്‍ ടെസ്്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ ഫീസ്: ജനറല്‍/ ഒ.ബി.സി-600 രൂപ, എസ്.സി/ എസ്.ടി-100 രൂപ. ഫീസ് ഓണ്‍ലൈനായി അടക്കാം. www.bankofmaharashtra.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ ആറ്. വിശദ വിവരം വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.