വ്യോമസേനയില്‍ എയര്‍മാനാവാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഗ്രൂപ് എക്സ് (ടെക്നികല്‍), ഗ്രൂപ് വൈ (ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ജി.ടി.ഐ, ഐ.എ.എഫ് (എസ്) ആന്‍ഡ് മ്യുസിഷ്യന്‍ ഒഴികെ) തസ്തികകളിലാണ് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. 1997 ജൂലൈ ഏഴിനും 2000 ഡിസംബര്‍ 20നുമിടയില്‍ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: ഗ്രൂപ്പ് എക്സ് (ടെക്നികല്‍)- 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവ ഒരു വിഷയമായി പ്ളസ് ടു. പ്ളസ്ടുവിന് തത്തുല്യമായ ടെക്നിക്കല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഗ്രൂപ് വൈ (നോണ്‍ ടെക്നിക്കല്‍)- 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു. പത്താം ക്ളാസിലും പ്ളസ് ടുവിനും ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ശാരീരിക യോഗ്യത: 152.5 സെ.മീ ഉയരം, നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാന്‍ കഴിയണം, ഉയരത്തിന് ആനുപാതികമായ തൂക്കം.
ശമ്പളം: പരിശീലന കാലയളവില്‍ 11,400 രൂപ. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രൂപ് (എക്സ്) ടെക്നികല്‍, ഗ്രൂപ് (വൈ) നോണ്‍ -ടെക്നികല്‍ തസ്തികയിലുള്ള ശമ്പളവും ഗ്രേഡ് പേയും ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമത പരിശോധന, അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍.
അപേക്ഷിക്കേണ്ട വിധം: airmenselection.gov.in എന്ന വെബ്്സൈറ്റ് വഴി സെപ്റ്റംബര്‍ മൂന്ന് മുതല്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.