കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനുകീഴിലെ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനില്‍ (എന്‍.ടി.പി.സി) എക്സിക്യൂട്ടിവ് ട്രെയ്നി, അസിസ്റ്റന്‍റ് കെമിസ്റ്റ് ട്രെയ്നി എന്നീ തസ്തികകളിലായി 96 ഒഴിവുകളില്‍ നിയമനംനടത്തുന്നു. എക്സിക്യൂട്ടിവ് ട്രെയ്നി (ഫിനാന്‍സ് -46), എക്സിക്യൂട്ടിവ് ട്രെയ്നി (ഹ്യൂമന്‍ റിസോഴ്സ് -25), അസിസ്റ്റന്‍റ് കെമിസ്റ്റ് ട്രെയ്നി -25 എന്നിങ്ങനെയാണ് ഒഴിവുകള്‍.
എക്സിക്യൂട്ടിവ് ട്രെയ്നി ഫിനാന്‍സ്: എസ്.സി -അഞ്ച്, എസ്.ടി -13, ഒ.ബി.സി -10, ജനറല്‍ -18.
യോഗ്യത: സി.എ/ ഐ.സി.ഡബ്ളിയു.എ യോഗ്യത നേടിയവര്‍ക്കും, അവസാനവര്‍ഷഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
എക്സിക്യൂട്ടിവ് ട്രെയ്നി എച്ച്.ആര്‍: എസ്.സി -നാല്, എസ്.ടി -രണ്ട്, ഒ.ബി.സി -ഏഴ്, ജനറല്‍ -12.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഹ്യൂമന്‍ റിസോഴ്സ് / ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍/ പേഴ്സനല്‍ മാനേജ്മെന്‍റില്‍ സ്പെഷലൈസേഷനോടുകൂടി മാനേജ്മെന്‍റില്‍ പി.ജിയോ പി.ജി ഡിപ്ളോമയോ. അല്ളെങ്കില്‍ അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍നിന്ന് ഹ്യൂമന്‍ റിസോഴ്സില്‍ സ്പെഷലൈസേഷനോടുകൂടി എം.എച്ച്.ആര്‍.ഒ.ഡി/ എം.ബി.എ/ എം.എസ്.ഡബ്ളിയു.
അസിസ്റ്റന്‍റ് കെമിസ്റ്റ് ട്രെയ്നി : എസ്.സി -നാല്, എസ്.ടി -രണ്ട്, ഒ.ബി.സി -ആറ്, ജനറല്‍ -13.
യോഗ്യത: എം.എസ്സി കെമിസ്ട്രി യോഗ്യതനേടിയവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി:എക്സിക്യൂട്ടിവ് ട്രെയ്നി തസ്തികകളിലേക്ക് ഉയര്‍ന്ന പ്രായപരിധി 29ഉും അസിസ്റ്റന്‍റ് കെമിസ്റ്റ് ട്രെയ്നിയുടെ പ്രായപരിധി 27ഉുമാണ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തുംവര്‍ഷത്തെ ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: ദേശീയതലത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് ഗ്രൂപ് ഡിസ്കഷന്‍, ഇന്‍റര്‍വ്യൂ എന്നിവയുമുണ്ട്. ഓണ്‍ലൈന്‍ പരീക്ഷ മേയ് ആദ്യവാരം നടത്തും.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 500 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. അപേക്ഷക്കൊപ്പം ലഭ്യമാവുന്ന പേ ഇന്‍ സ്ളിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലൂടെ പണമയക്കാം. എന്‍.ടി.പി.സിയുടെ 30987919993 ന്യൂഡല്‍ഹിയിലെ എസ്.ബി.ഐ അക്കൗണ്ടിലാണ് പണമടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: എന്‍.ടി.പി.സിയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി: ഫെബ്രുവരി 29. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.ntpccareers.net.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.