പവര്‍ഗ്രിഡ് കോര്‍പറേഷനില്‍ 51 ഒഴിവുകള്‍

കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 51 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒഴിവുകളും വിശദാംശങ്ങളും ചുവടെ: ഡിപ്ളോമ ട്രെയ്നി (ഇലക്ട്രിക്കല്‍-43) എസ്.സി-എട്ട്, എസ്.ടി-രണ്ട്, ഒ.ബി.സി-11, ജനറല്‍-22 യോഗ്യത: 70 ശതമാനം മാര്‍ക്കോടെ ഇലക്്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമ. എസ്.സി-എസ്.ടിക്കാര്‍ ജയിച്ചാല്‍ മതി. പ്രായപരിധി: ജനറല്‍-27, ഒ.ബി.സി-30, എസ്.സി-എസ്.ടി-32. ജൂനിയര്‍ ഓഫിസര്‍ ട്രെയ്നി (എച്ച്.ആര്‍-നാല്) എസ്.സി-ഒന്ന്, ഒ.ബി.സി-ഒന്ന്, ജനറല്‍-രണ്ട്. യോഗ്യത: ജനറല്‍ ഒ.ബി.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്കോടെയും എസ്.സിക്കാര്‍ക്ക് പാസ്മാര്‍ക്കോടെയും ഹ്യൂമന്‍ റിസോഴ്സ്/ പേഴ്സനല്‍ മാനേജ്മെന്‍റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷനില്‍ പി.ജി/ പി.ജി ഡിപ്ളോമ/ എം.ബി.എ അല്ളെങ്കില്‍ എം.എസ്.ഡബ്ള്യൂ. പ്രായപരിധി: ജനറല്‍-27, ഒ.ബി.സി-30, എസ്.സി-എസ്.ടി-32. അസിസ്റ്റന്‍റ് (ഫിനാന്‍സ് & അക്കൗണ്ടന്‍റ്സ്-നാല്) എസ്.സി-ഒന്ന്, ഒ.ബി.സി-ഒന്ന്, ജനറല്‍-രണ്ട്. യോഗ്യത: ജനറല്‍/ ഒ.ബി.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഒന്നാം ക്ളാസോടെയും എസ്.സിക്കാര്‍ക്ക് പാസ്മാര്‍ക്കോടെയും ബി.കോം. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: ജനറല്‍-28, ഒ.ബി.സി-31, എസ്.സി-എസ്.ടി-33. തെരഞ്ഞെടുപ്പ്: ആദ്യ തസ്തികയിലേക്ക് എഴുത്തുപരീക്ഷയുടെയും മറ്റു രണ്ടു തസ്തികകളിലും എഴുത്തുപരീക്ഷയോടൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാന പരിശോധനയുടെയും അടിസ്ഥാനത്തില്‍. അപേക്ഷാഫീസ്: ഡിപ്ളോമ ട്രെയ്നി, ജൂനിയര്‍ ഓഫിസര്‍ ട്രെയ്നി തസ്തികകളിലേക്ക് 300 രൂപ, അസിസ്റ്റന്‍റ് തസ്തികയിലേക്ക് 200 രൂപ. എസ്.സി-എസ്.ടി, ഭിന്നശേഷിക്കാര്‍, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷിക്കേണ്ട വിധം: പവര്‍ഗ്രിഡിന്‍െറ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി. അപേക്ഷയോടൊപ്പം ലഭ്യമാകുന്ന ചലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലൂടെ പണമയക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 14. ഫീസടക്കേണ്ട അവസാന തീയതി: മാര്‍ച്ച് 17. വിവരങ്ങള്‍ക്ക്: www.powergridindia.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.