മിലിട്ടറി എന്‍ജിനീയര്‍ സര്‍വിസില്‍ 480 മേറ്റ്

മിലിട്ടറി എന്‍ജിനീയര്‍ സര്‍വിസില്‍ ഗ്രൂപ് സി വിഭാഗത്തിലെ 480 മേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേറ്റ് (ഇലക്ട്രീഷ്യന്‍-156), മേറ്റ് (ഫിറ്റര്‍ ജനറല്‍ മെക്കാനിക്-148), മേറ്റ് (പൈപ്പ് ഫിറ്റര്‍-58), മേറ്റ് (റെഫ്രിജറേറ്റര്‍ മെക്കാനിക് ആന്‍ഡ് എയര്‍ കണ്ടീഷനിങ്-42), മേറ്റ് (കാര്‍പെന്‍റര്‍-37), മേറ്റ് (മേസണ്‍-23), മേറ്റ്(വെഹിക്ള്‍ മെക്കാനിക്-12), മേറ്റ് (പെയിന്‍റര്‍-നാല്) എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത: എസ്.എസ്.എല്‍.സി പാസ്, അപേക്ഷിക്കുന്ന വിഭാഗത്തില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ഐ.ടി.ഐ പാസ് സര്‍ട്ടിഫിക്കറ്റ്.
വയസ്സ്: 18-27. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം നിര്‍ണയിക്കുന്നത്. പ്രായപരിധിയില്‍ എസ്.സി-എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്ക് മൂന്നും വികലാംഗര്‍ക്ക് 10ഉം വര്‍ഷത്തെ ഇളവുണ്ട്. 
അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോറത്തിലെ നിശ്ചിതസ്ഥാനത്ത് സ്വയംസാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി, വിഭാഗം തുടങ്ങിയവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അയക്കേണ്ടതാണ്. സ്വന്തം വിലാസമെഴുതിയ 50 രൂപ വിലയുള്ള സ്റ്റാമ്പ് കവര്‍ (28 സെ.മി x 12 സെ.മി) ഒപ്പം ഉള്‍പ്പെടുത്തണം. കവറിനുപുറത്ത് name of the post Mate (SSK) along with Category (UR/ SC/ ST/ OBC/ PH) എന്നിവ ഇംഗ്ളീഷില്‍ വലിയക്ഷരത്തില്‍ എഴുതണം. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഐ.ടി.ഐ പരീക്ഷയിലെ മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍. മേയ് 15നാണ് എഴുത്തുപരീക്ഷ. ഷില്ളോങ്, ജോര്‍ഹത്ത്, ബോര്‍ജര്‍, തെസ്പുര്‍, ഡിന്‍ജന്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. 
അവസാന തീയതി: ഫെബ്രുവരി 13. കൂടുതല്‍ വിവരങ്ങള്‍ക്ക്: www. mes.gov.in

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.