നാഷനല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ മാനേജ്മെന്‍റ് ട്രെയ്നിയായി അപേക്ഷ ക്ഷണിച്ചു. കെമിക്കല്‍ (37), മെക്കാനിക്കല്‍ (17), ഇലക്ട്രിക്കല്‍ (12), ഇന്‍സ്ട്രുമെന്‍േറഷന്‍ (8), മെറ്റീരിയല്‍സ് (10), കമ്പ്യൂട്ടര്‍ (3), സിവില്‍ (2) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഗേറ്റ് 2015 യോഗ്യത നേടുന്നവര്‍ക്കാണ് നിയമനം ലഭിക്കുക. 80 ശതമാനം മാര്‍ക്ക് ഗേറ്റ് മാര്‍ക്കിന്‍െറ അടിസ്ഥാനത്തിലും 20 ശതമാനം അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലും നിര്‍ണയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം പരിശീലനം നല്‍കും. പരിശീലനസമയത്ത് 16,400-40,500 നിരക്കില്‍ ശമ്പളം ലഭിക്കും.
www.nationalfertilizers.com എന്ന വെബ്സൈറ്റ് വഴി ഗേറ്റ് രജിസ്ട്രേഷന്‍ നമ്പറും സ്കോര്‍കാര്‍ഡ് റോള്‍നമ്പറും ഉപയോഗിച്ച് അപേക്ഷിക്കാം. ജനറല്‍/ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ 500 രൂപ ഫീസ് അടക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.