സൗത് വെസ്്റ്റേണ്‍ റെയില്‍വേയില്‍  46 സ്പോര്‍ട്സ് ക്വോട്ട ഒഴിവുകള്‍

സൗത് വെസ്്റ്റേണ്‍ റെയില്‍വേയില്‍ സ്പോര്‍ട്സ് ക്വോട്ടയിലെ 46 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഹെഡ്ക്വാര്‍ട്ടേഴ്സിലും വിവിധ ഡിവിഷനുകളിലുമായിരിക്കും നിയമനം. അത്്ലറ്റിക്സ്, സൈക്ളിങ്, വോളിബാള്‍, ബാസ്കറ്റ്ബാള്‍, ഗോള്‍ഫ്, ടേബ്ള്‍ടെന്നിസ്, ഷട്ട്ല്‍ ബാഡ്മിന്‍റണ്‍, പവര്‍ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് അവസരം. ഗ്രൂപ് സി, ഗ്രൂപ് ഡി എന്നീ വിഭാഗങ്ങളായാണ് തസ്തിക തിരിച്ചിരിക്കുന്നത്. 
വിദ്യാഭ്യാസ യോഗ്യത: ഗ്രൂപ് സിയില്‍ അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടാം ക്ളാസും  മെട്രിക്കുലേഷന്‍ പ്ളസ് കോഴ്സ് കംപ്ളീറ്റഡ് ആക്ട് അപ്രന്‍റീസ്്ഷിപ് അല്ളെങ്കില്‍ എന്‍.സി.വി.ടിയോ എസ്.സി.വി.ടിയോ അംഗീകരിച്ച ഐ.ടി.ഐയും ആണ് യോഗ്യത. ഗ്രൂപ് ഡിക്കാര്‍ക്ക് പത്താംക്ളാസോ ഐ.ടി.ഐയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാവില്ല.  
കായികയോഗ്യത: ഗ്രേഡ് പേ 1900/ 2000 ഉള്ള തസ്തികക്ക് അതത് ഇനത്തില്‍ ഒളിമ്പിക്സിലോ രാജ്യത്തെയോ പ്രതിനിധാനംചെയ്യണം. അല്ളെങ്കില്‍ വേള്‍ഡ് കപ്പ്/ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്/ ഏഷ്യന്‍ ഗെയിംസ്/ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കുറഞ്ഞത് മൂന്നാംസ്ഥാനം,  അല്ളെങ്കില്‍ സീനിയര്‍/യൂത്ത് ജൂനിയര്‍ ദേശീയ മത്സരങ്ങളില്‍ മൂന്നാംസ്ഥാനം, അല്ളെങ്കില്‍ ദേശീയ ഗെയിംസില്‍ മൂന്നാംസ്ഥാനം, അല്ളെങ്കില്‍ ഇന്‍റര്‍ യൂനിവേഴ്സിറ്റി തലത്തില്‍ മൂന്നാംസ്ഥാനം. അല്ളെങ്കില്‍ സീനിയര്‍ വിഭാഗം ഫെഡറേഷന്‍ കപ്പില്‍ ഒന്നാംസ്ഥാനം. 
ഗ്രേഡ് പേ 1800 ഉള്ള തസ്തികക്ക് കോമണ്‍വെല്‍ത്ത്/  ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്/ ഏഷ്യന്‍ ഗെയിംസ്/ വേള്‍ഡ് റെയില്‍വേ ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യണം. 
അല്ളെങ്കില്‍  ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍  മൂന്നാംസ്ഥാനം. അല്ളെങ്കില്‍ സീനിയര്‍/യൂത്ത്/ജൂനിയര്‍ ദേശീയതലത്തില്‍ (മാരത്തണ്‍, ക്രോസ് കണ്‍ട്രി ഒഴികെ) സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യണം. അല്ളെങ്കില്‍ സംസ്ഥാനതല മത്സരങ്ങളില്‍ ജില്ലക്കായി മൂന്നാം സ്ഥാനം നേടിയിരിക്കണം. പ്രായപരിധി: 18-25. 
അപേക്ഷ ഫീസ്: 100 രൂപ. എസ്.സി, എസ്.ടി, വനിതകള്‍, വികലാംഗര്‍, മുസ്്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്്റ്റ്, പാഴ്സി വിഭാഗത്തില്‍പെടുന്നവര്‍, സാമ്പത്തികശേഷി കുറഞ്ഞവര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. 
എങ്ങനെ അപേക്ഷിക്കാം: ഹുബ്ളി റെയില്‍വെ റിക്രൂട്ട്മെന്‍റ് സെല്ലിറെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചയക്കണം. അപേക്ഷക/ന്‍ സ്വന്തം കൈപ്പടയിലാണ്  പൂരിപ്പിക്കേണ്ടത്. 
ഇംഗ്ളീഷിലോ ഹിന്ദിയിലോ മാത്രമേ പൂരിപ്പിക്കാനാവൂ. വിവിധ ഡിവിഷനുകളിലേക്ക് വ്യത്യസ്ത വിലാസങ്ങളിലാണ് അയക്കേണ്ടത്. 
അതതു വിലാസം വെബ്സൈറ്റില്‍ ലഭ്യമാണ്. 
അവസാന തീയതി: ഫെബ്രുവരി ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.rrchubli.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.