ഐ.എസ്.ആര്‍.ഒയില്‍ 185 ഒഴിവുകള്‍

ഇന്ത്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍െറ വിവിധ കേന്ദ്രങ്ങളിലേക്ക് 185 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജൂനിയര്‍ പേഴ്സനല്‍ അസിസ്റ്റന്‍റ്, സ്്റ്റെനോഗ്രാഫര്‍, അസിസ്്റ്റന്‍റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. 
ജൂനിയര്‍ പേഴ്സനല്‍ 
അസിസ്റ്റന്‍റ് 
അഹ്മദാബാദ്-27. ജനറല്‍-15, ഒ.ബി.സി-ഏഴ്, എസ്.സി-ഒന്ന്, എസ്.ടി-നാല്. ബംഗളൂരു-52. ജനറല്‍-29, ഒ.ബി.സി-12, എസ്.സി-എട്ട്, എസ്.ടി-മൂന്ന്. ഹൈദരാബാദ്-13. ജനറല്‍-ഏഴ്, ഒ.ബി.സി-മൂന്ന്, എസ്.സി-രണ്ട്, എസ്.ടി-ഒന്ന്. ന്യൂഡല്‍ഹി-ഒന്ന് (ജനറല്‍). ശ്രീഹരിക്കോട്ട-26. ജനറല്‍-15, ഒ.ബി.സി-ഏഴ്, എസ്.സി-മൂന്ന്, എസ്.ടി-ഒന്ന്. തിരുവനന്തപുരം-35. ജനറല്‍-22, ഒ.ബി.സി-എട്ട്, എസ്.സി-അഞ്ച് 
യോഗ്യത: ആര്‍ട്സ്/സയന്‍സ്/കോമേഴ്സ്/മാനേജ്മെന്‍റ്/കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ഒന്നാംക്ളാസ് ബിരുദം അല്ളെങ്കില്‍ കമേഴ്സ്യല്‍ /സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ ഫസ്്റ്റ് ക്ളാസ് ഡിപ്ളോമയും സ്്റ്റെനോ ടൈപിസ്്റ്റ്/സ്്റ്റെനോഗ്രാഫറായി ഒരുവര്‍ഷം പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. 
സ്്റ്റെനോഗ്രാഫര്‍
ബംഗളൂരു-നാല്. ജനറല്‍-മൂന്ന്, ഒ.ബി.സി-ഒന്ന്
യോഗ്യത: ജൂനിയര്‍ പേഴ്സണല്‍ അസിസ്്റ്റന്‍റിനു സമാനമായ യോഗ്യത തന്നെയാണ് ഈ തസ്തികക്കുമുള്ളത്. 
മഅസിസ്്റ്റന്‍റ് 
അഹ്മദാബാദ്-27. ജനറല്‍-15, ഒ.ബി.സി-അഞ്ച്, എസ്.ടി-ഏഴ്
യോഗ്യത: ആര്‍ട്സ്/സയന്‍സ്/കോമേഴ്സ്/മാനേജ്മെന്‍റ്/കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ഒന്നാംക്ളാസ് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. 
പ്രായപരിധി: 26. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്ക് 31, ഒ.ബി.സിക്കാര്‍ക്ക് 29 എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി.
അപേക്ഷിക്കേണ്ട വിധം: ഐ.എസ്.ആര്‍.ഒയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍. 
അപേക്ഷാഫീസ്: 100 രൂപ. എസ്.സി-എസ്.ടി, വനിതകള്‍, വികലാംഗര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്‍റിനോടൊപ്പം ഡൗണ്‍ലോഡ് ചെയ്യുന്ന ചലാന്‍ ഉപയോഗിച്ച് ഏതെങ്കിലും എസ്.ബി.ഐ ശാഖയിലൂടെ പണമടക്കാം. ഫെബ്രുവരി 11വരെ ചലാന്‍ ഡൗണ്‍ലോഡ് ചെയ്യാനും ഫെബ്രുവരി 12വരെ പണമടക്കാനും സമയമുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 11. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.isro.gov.in
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.