ബര്‍ദ്വാനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളില്‍ 226 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ (ട്രെയ്നി), അറ്റഡന്‍റ് കം ടെക്നീഷ്യന്‍ (ട്രെയ്നി), സ്പെഷലിസ്റ്റ്/ മെഡിക്കല്‍ ഓഫിസര്‍/ ഡെന്‍റല്‍ സര്‍ജന്‍/ പ്രിന്‍സിപ്പല്‍ -സ്കൂള്‍ ഓഫ് നഴ്സിങ്/ നഴ്സിങ് സൂപ്രണ്ട് തസ്തികകളിലാണ് ഒഴിവുകള്‍.
ഓപറേറ്റര്‍ കം ടെക്നീഷ്യന്‍ (ട്രെയ്നി -134) -മെക്കാനിക്കല്‍ (64), മെറ്റലര്‍ജി (25), ഇലക്ട്രിക്കല്‍ (25), ഇന്‍സ്ട്രുമെന്‍േറഷന്‍ (10), കെമിക്കല്‍ (10).
അറ്റഡന്‍റ് കം ടെക്നീഷ്യന്‍ (ട്രെയ്നി-70) -ഫിറ്റര്‍ (50), ഇലക്ട്രീഷ്യന്‍ (20).
അറ്റഡന്‍റ് കം ടെക്നീഷ്യന്‍ (ട്രെയ്നി -ഹെവി വെഹിക്കിള്‍ ഓപറേഷന്‍ -(10)
സ്പെഷലിസ്റ്റ്/ മെഡിക്കല്‍ ഓഫിസര്‍/ ഡെന്‍റല്‍ സര്‍ജന്‍/ പ്രിന്‍സിപ്പല്‍ -സ്കൂള്‍ ഓഫ് നഴ്സിങ്/ നഴ്സിങ് സൂപ്രണ്ട് (12) -പീഡിയാട്രിക്സ് മെഡിസിന്‍ (1), ഓര്‍ത്തോപീഡിക് സര്‍ജന്‍ (1), ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (1), ഇ.എന്‍.ടി (1), മെഡിക്കല്‍ ഓഫിസര്‍ (5), ഡെന്‍റല്‍ സര്‍ജന്‍ (1), പ്രിന്‍സിപ്പല്‍ -സ്കൂള്‍ ഓഫ് നഴ്സിങ് (1), നഴ്സിങ് സൂപ്രണ്ട് -1.
ഓപറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ അതത് ട്രേഡുകളില്‍ എന്‍ജിനീയറിങ് ഡിപ്ളോമ നേടിയിരിക്കണം. ഫിറ്റര്‍, ഇലക്ട്രീഷ്യന്‍ അറ്റഡന്‍റാവാന്‍ ഐ.ടി.ഐയാണ് യോഗ്യത. സ്പെഷലിസ്റ്റ് തസ്തികയില്‍ എം.ബി.ബി.എസ്/ എം.ഡി/ എം.എസ്, മെഡിക്കല്‍ ഓഫിസര്‍ -എം.ബി.ബി.എസ്, ഡെന്‍റല്‍ സര്‍ജന്‍ -ബി.ഡി.എസ്, നഴ്സിങ് സൂപ്രണ്ട് -ബി.എസ്്സി, എം.എസ്സി നഴ്സിങ് യോഗ്യത നേടിയിരിക്കണം.
പ്രായപരിധി: 2016 ആഗസ്റ്റ് അഞ്ച് അടിസ്ഥാനത്തില്‍ ഓപറേറ്റര്‍, അറ്റഡന്‍റ് -28, സ്പെഷലിസ്റ്റ് -37, മെഡിക്കല്‍ ഓഫിസര്‍-30, ഡെന്‍റല്‍ സര്‍ജന്‍-34, നഴ്സിങ് സൂപ്രണ്ട്/ പ്രിന്‍സിപ്പല്‍ -34. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സിക്ക് മൂന്ന് വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
എഴുത്തുപരീക്ഷ, ട്രെയ്ഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: അറ്റന്‍ഡന്‍റ് -150, ഓപറേറ്റര്‍ -250, മറ്റ് തസ്തികകളില്‍ -500 രൂപ. എസ്.ബി.ഐയുടെ ‘പവര്‍ ജ്യോതി’ അക്കൗണ്ട് നമ്പര്‍ -31932241266-ല്‍ ഫീസ് അടക്കണം.
അപേക്ഷിക്കേണ്ട വിധം: www.sail.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. സ്പെഷലിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ഡെന്‍റല്‍ സര്‍ജന്‍, നഴ്സിങ് സൂപ്രണ്ട്/ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫിസ് ഓഫ് ഡി.ജി.എം, സെയില്‍-ഐ.ഐ.എസ്.സി.ഒ സ്റ്റീല്‍ പ്ളാന്‍റ് , 7 ദ റിഡ്ജ്, ബണ്‍പൂര്‍ -713325 എന്ന വിലാസത്തില്‍ അയക്കണം.
കവറിന് പുറത്ത് അപേക്ഷിക്കുന്ന പോസ്റ്റ് വ്യക്തമാക്കണം. അവസാന തീയതി ആഗസ്റ്റ് എട്ട്. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.