ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ്  ലിമിറ്റഡില്‍ അപ്രന്‍റിസ്

ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളാണുള്ളത്. 
ഫിറ്റര്‍ (18), ടര്‍ണര്‍ (3), മെകാനിക്-മോട്ടോര്‍ വെഹ്ക്കിള്‍ (3), ഇലക്ട്രീഷ്യന്‍ (14), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (8), റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് (3), മെഷിനിസ്റ്റ് (1), വെല്‍ഡര്‍ (6), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ് (2) , ബോയ്ലര്‍ അറ്റഡന്‍റ്  (15), അഡ്വാന്‍സ്ഡ് അറ്റഡന്‍റ് (7) എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ് കോഴ്സ് വിജയമാണ് യോഗ്യത. 
മറ്റ് തസ്തികകളിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ പാസായിരിക്കണം. അഡ്വാന്‍സ്ഡ് അറ്റഡന്‍റാവാന്‍ ബി.എസ്സി ഫിസിക്സ്, കെമിസ്ട്രി വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ്, വെല്‍ഡര്‍ തസ്തികകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് മാസം 6250 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും. മറ്റ് തസ്തികകളില്‍ മാസം 7000 രൂപയാണ് സ്റ്റൈപെന്‍ഡ്. ബോയ്ലര്‍ അറ്റഡന്‍റായി രണ്ടര വര്‍ഷത്തേക്കും അഡ്വാന്‍സ്ഡ് അറ്റഡന്‍റായി ഒന്നര വര്‍ഷത്തേക്കുമാണ് നിയമനം. 
ബോയ്ലര്‍ അറ്റഡന്‍റിന് ആദ്യത്തെ ആറ് മാസം 5700, 7-18 മാസം വരെ 6250, 19-30 മാസം 7000 എന്നിങ്ങനെയും അഡ്വാന്‍സ്ഡ് അറ്റഡന്‍റിന് ആദ്യ ആറ് മാസം 5700, 7-18 മാസം 6250 എന്നിങ്ങനെയുമാണ് സ്റ്റൈപെന്‍ഡ്.
www.hnlonline.com എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, മാര്‍ക്ക്ലിസ്റ്റ് എന്നിവ സഹിതം അപേക്ഷിക്കണം. വിലാസം: senior Manager (HR&Es) & L, Hindustan Newsprint Ltd, Newsprint Nagar686 616, Dist. Kottayam, Kerala. കവറിന് പുറത്ത് ‘Application for the Apprenticeship Training’ എന്ന് രേഖപ്പെടുത്തണം. വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും. അവസാന തീയതി: ഈ മാസം 20. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.