ഡി.ആര്‍.ഡി.ഒയില്‍ 163 ഒഴിവ്

ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) റിക്രൂട്ട്മെന്‍റ് ആന്‍ഡ് അസസ്മെന്‍റ് സെന്‍റര്‍, സയന്‍റിസ്റ്റ് ‘ബി’ തസ്തികയിലേക്കും എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്‍റ് ഏജന്‍സി സയന്‍റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
   യോഗ്യരായവര്‍ക്ക് ഈ മാസം 20 മുതല്‍ ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (40), മെക്കാനിക്കല്‍ (35), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (26), മാത്തമാറ്റിക്സ് (7), ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (10), ഫിസിക്സ് (6), കെമിക്കല്‍ എന്‍ജിനീയറിങ് (9), കെമിസ്ട്രി (5), ടെക്സ്റ്റൈല്‍ എന്‍ജിനീയറിങ് (2), സിവില്‍ (8), മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (1) എന്നിങ്ങനെയാണ് ഗേറ്റ് സ്കോര്‍ അനുസരിച്ച് നിയമനം നടത്തുന്ന ഒഴിവുകള്‍. 
അഗ്രികള്‍ചര്‍ സയന്‍സ് (1), അനിമല്‍ സയന്‍സ് (1), കോഗ്നറ്റിവ് സയന്‍സ് (1), ബയോമെഡിക്കല്‍ എന്‍ജിനീയറിങ് (1), ഫയര്‍ടെക് സേഫ്റ്റി എന്‍ജിനീയറിങ് (5) എന്നീ തസ്തികകളിലേക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് അനുസരിച്ചാണ് തെരഞ്ഞെടുപ്പ്. 
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് ഗേറ്റ് വഴി തെരഞ്ഞെടുക്കുന്ന തസ്തികകളുടെ യോഗ്യത. അഗ്രികള്‍ചര്‍ സയന്‍സ്, അനിമല്‍ സയന്‍സ്, കോഗ്നറ്റിവ് സയന്‍സ് തസ്തികകളില്‍ ബിരുദാനന്തര ബിരുദവും ബയോമെഡിക്കല്‍ സയന്‍സ്, ഫയര്‍ടെക് സേഫ്റ്റി എന്‍ജിനീയറിങ് എന്‍ജിനീയറിങ് ബിരുദവുമാണ് ആവശ്യം. അപേക്ഷകര്‍ ഒന്നാം ക്ളാസോടെ വിജയിച്ചിരിക്കണം. 
അപേക്ഷിക്കേണ്ട രീതി: 100 രൂപ അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കാം. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍/സ്ത്രീകള്‍ക്ക് ഫീസില്ല. 
www.rac.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.