ഇന്ത്യന്‍ നേവി ഗ്രൂപ്, സിവിലിയന്‍ തസ്തികകളിലെ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോവ നേവല്‍ ഏരിയയിലാണ് അവസരം.
a. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (എം.ടി.എസ്)
1. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയല്‍): സഹായിവാല -13 ഒഴിവ് (ജനറല്‍ -6, എസ്.സി -2, എസ്.ടി -2, ഒ.ബി.സി -2). ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം
പ്രായം: 18- 27 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
2. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ -ഇന്‍ഡസ്ട്രിയല്‍): മാലി-1 (ഒഴിവ് ജനറല്‍-1), ധോബി-1 ഒഴിവ് (ജനറല്‍-3), വാര്‍ഡ് സഹായിക (വനിതകള്‍ മാത്രം)-3 ഒഴിവ് (ജനറല്‍-3), മെഡിക്കല്‍ അറ്റന്‍ഡന്‍റ് (വനിതകള്‍ മാത്രം)-1 ഒഴിവ് (ജനറല്‍-1).
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. അനുബന്ധ ട്രേഡില്‍ പരിജ്ഞാനം.
പ്രായം 18-25 വയസ്സ്, സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
b. ട്രേഡ്സ്മാന്‍ സ്കില്‍ഡ് (ഇന്‍ഡസ്ട്രിയല്‍): ടെയിലര്‍ -2 ഒഴിവ് (ജനറല്‍ -2), ബ്ളാക്സ്മിത്ത് -1 ഒഴിവ് (ജനറല്‍ -1), ഐ.സി.ഇ ഫിറ്റര്‍ ക്രെയിന്‍ -2 ഒഴിവ് (ജനറല്‍ -1)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം. അനുബന്ധ ട്രേഡില്‍ അപ്രന്‍റിസ്ഷിപ് പൂര്‍ത്തീകരിച്ചിരിക്കണം. അല്ളെങ്കില്‍ ആര്‍മി, നേവി, എയര്‍ഫോഴ്സില്‍ മെക്കാനിക്/തത്തുല്യം തസ്തികയില്‍ രണ്ട് വര്‍ഷ റെഗുലര്‍ സര്‍വിസ്.
പ്രായം: 18-25 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
c. മറ്റ് തസ്തികകള്‍:
1. ടെലിഫോണ്‍ ഓപറേറ്റര്‍ (നോണ്‍-ഇന്‍ഡസ്ട്രിയല്‍)-3 ഒഴിവ്. (ജനറല്‍-2, ഒ.ബി.സി-1)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 2000 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍. ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. PBX ബോര്‍ഡ് കൈകാര്യം ചെയ്ത് പരിചയം.
പ്രായം: 18-25 വയസ്സിളവ്.
2. ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍-II (നോണ്‍ ഇന്‍ഡസ്ട്രിയല്‍) -6 ഒഴിവ് (ജനറല്‍-3, എസ്.സി-1, ഒ.ബി.സി-2)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 2000 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. ഹെവി വെഹിക്ക്ള്‍ ലൈസന്‍സും മൂന്നു വര്‍ഷത്തെ ഡ്രൈവിങ് പരിശീലനവും മികച്ച ശാരീരിക ക്ഷമത. ഉയരം 166 സെ.മീ., തൂക്കം-50 കിലോ ഗ്രാം, നെഞ്ചളവ് 8.15 (വികസിപ്പിക്കുമ്പോള്‍ -85 സെ.മീ). എന്‍ഡ്യുറസ് ടെസ്റ്റ് ഉണ്ടാകും.
പ്രായം: 18-30 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
3. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇലക്ട്രീഷ്യന്‍ ഗ്രേഡ് II-2 ഒഴിവ് (ജനറല്‍-2)
ശമ്പളം:
5200-20200 രൂപ. ഗ്രേഡ് പേ 2000 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പില്‍ ഇലക്ട്രീഷ്യനായി രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.
പ്രായം:18-30 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് നിയമാനുസൃതം.
4. ബൂട്ട് മേക്കര്‍ (ഇന്‍ഡസ്ട്രിയല്‍)-1 ഒഴിവ് (എസ്.സി-1)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ അല്ളെങ്കില്‍ സീമാന്‍-1 റാങ്കില്‍ കുറയാത്ത തസ്തികയില്‍ ആര്‍മി, നേവി, എയര്‍ഫോഴ്സില്‍ മൂന്നു വര്‍ഷ സര്‍വിസ്.
പ്രായം: 18-25 വയസ്സിളിവ്. സംവരണവിഭാഗക്കാര്‍ക്ക് വയസ്സിളവ് നിയമാനുസരണം.
5. ട്രേഡ്സ്മാന്‍ മേറ്റ് (ഇന്‍ഡസ്ട്രിയല്‍)-20 ഒഴിവ് (ജനറല്‍ -18, എസ്.സി-1, എസ്.ടി-1)
ശമ്പളം 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത പത്താം ക്ളാസ് പാസായിരിക്കണം.
പ്രായം: 18-25 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
6. ലാസ്കര്‍ (OD) -4 ഒഴിവ് (ജനറല്‍-3, ഒ.ബി.സി -1)
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1800 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. നീന്തല്‍ അറിഞ്ഞിരിക്കണം.
പ്രായം: 18-25 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
അപേക്ഷ: www.gnarecruitment.com എന്ന വെബ്സൈറ്റിലെ നിര്‍ദേശപ്രകാരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സ്കാന്‍ ചെയ്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടെടുത്ത് സൂക്ഷിച്ചുവെക്കണം. തപാലില്‍ അയക്കേണ്ടതില്ല. അവസാന തീയതി: ആഗസ്റ്റ് 13.
വെബ്സൈറ്റ്: www.gnarecruitment.com, www.indiannavy.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.