കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ എംപ്ളോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ എന്‍ഫോഴ്സ്മെന്‍റ് ഓഫിസര്‍, അക്കൗണ്ട് ഓഫിസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
ആകെ 257 ഒഴിവാണുള്ളത്. ജനറല്‍-137, ഒ.ബി.സി- 84, എസ്.സി- 30, എസ്.ടി- ആറ് എന്നിങ്ങനെയാണ് ഒഴിവുകള്‍. ആകെ സീറ്റുകളില്‍ 21 എണ്ണം ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. നിയമനം സ്ഥിരമാണ്. 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും വയസ്സിളവുണ്ട്.
വിദ്യാഭ്യാസയോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. നിയമ ബിരുദം/ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം/ മാനേജ്മെന്‍റില്‍ ഡിപ്ളോമ എന്നിവയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ യു.പി.എസ്.സിയിലേക്ക് അയക്കേണ്ടതില്ല. അപേക്ഷാര്‍ഥികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലാണ് നിയമനം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി: ജൂണ്‍ 26. പൂരിപ്പിച്ച അപേക്ഷ പ്രിന്‍റൗട്ട് എടുക്കുന്നതിനുള്ള അവസാനതീയതി: ജൂണ്‍ 24. വിവരങ്ങള്‍ക്ക്: www.upsc.gov.in/recruitment
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.