അലീഗഢ് സര്‍വകലാശാലയില്‍  74 അധ്യാപക ഒഴിവുകള്‍

അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി ആകെ 74 ഒഴിവുകളാണുള്ളത്. 
ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍
പ്രഫസര്‍: ഓഫ്താല്‍മോളജി, ഓഫ്താല്‍മോളജി (റെറ്റിന സര്‍വിസസ്), പത്തോളജി, പീഡിയാട്രിക്സ്, സൈക്യാട്രി, മൈക്രോബയോളജി വിഷയങ്ങളില്‍ ഓരോ ഒഴിവുകളും അനസ്തേഷ്യോളജിയില്‍ രണ്ട്് ഒഴിവുകളും. 
അസോസിയേറ്റ് പ്രഫസര്‍: ന്യൂറോസര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, ഫിസിയോളജി വിഷയങ്ങളില്‍ ഓരോ ഒഴിവുകള്‍.
ട്യൂട്ടര്‍ ഓഫ് നഴ്സിങ്: നാല് ഒഴിവുകള്‍. 
ഫാക്കല്‍റ്റി ഓഫ് യൂനാനി മെഡിസിന്‍
അസിസ്റ്റന്‍റ് പ്രഫസര്‍: അനസ്തേഷ്യ, മോഡേണ്‍ മെഡിസിന്‍ വിഷയങ്ങളില്‍ ഓരോ ഒഴിവുകള്‍.
ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സസ്/ആര്‍ട്സ്/ഇന്‍റര്‍നാഷനല്‍ സ്റ്റഡീസ്/റെസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി
പ്രഫസര്‍: മിഡീവല്‍ ഇന്ത്യന്‍ ഹിസ്റ്ററി, ഫിലോസഫി, ചൈനീസ്്, വിമന്‍ സ്റ്റഡീസ്, ഇംഗ്ളീഷ്, പേര്‍ഷ്യന്‍, സ്ട്രാറ്റജിക് ആന്‍ഡ് സെക്യൂരിറ്റിക് സ്റ്റഡീസ്, റെസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി വിഷയങ്ങളില്‍ ഒരു ഒഴിവും ഉര്‍ദുവില്‍ മൂന്ന് ഒഴിവുകളും.
അസോസിയേറ്റ് പ്രഫസര്‍: ഇംഗ്ളീഷ്, ഇംഗ്ളീഷ് ലിറ്ററേച്ചര്‍, മുസ്ലിം ഫിലോസഫി, ഫിലോസഫി,  മിഡീവല്‍ ഇന്ത്യന്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍, വിമന്‍ സ്റ്റഡീസ്, പൊളിറ്റിക്കല്‍ ബിഹേവിയര്‍, മോഡേണ്‍ അറബിക്, സംസ്കൃതം, സുന്നി തിയോളജി, ഇക്കണോമെട്രിക്സ് വിഷയങ്ങളില്‍ ഒരു ഒഴിവ്.  ഹിസ്റ്ററി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ രണ്ട് ഒഴിവുകളും ഇക്കണോമിക്സില്‍ മൂന്ന് ഒഴിവുകളും. 
അസിസ്റ്റന്‍റ് പ്രഫസര്‍: പാലി, പേര്‍ഷ്യന്‍, ഹിന്ദി, മാസ് കമ്യൂണിക്കേഷന്‍, ഫിസിക്കല്‍ എജുക്കേഷന്‍, സോഷ്യോളജി, സ്പാനിഷ്, ജ്യോഗ്രഫി, ഇന്‍റര്‍ഫെയ്ത്ത് ആന്‍ഡ് ഇന്‍റര്‍ഫെയ്ത്ത് അണ്ടര്‍സ്റ്റാന്‍ഡിങ് വിഷയങ്ങളില്‍ ഓരോ ഒഴിവുകള്‍. റഷ്യനില്‍ രണ്ട് ഒഴിവുകള്‍. ഉര്‍ദു, മിഡീവല്‍ ഇന്ത്യന്‍ ഹിസ്റ്ററി വിഷയങ്ങളില്‍ മൂന്ന് ഒഴിവുകള്‍. ഇംഗ്ളീഷ്, എജുക്കേഷന്‍ വിഷയങ്ങളില്‍ നാല് ഒഴിവുകള്‍. 
ഫാക്കല്‍റ്റി ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി
അസിസ്റ്റന്‍റ് പ്രഫസര്‍: അപൈ്ളഡ് മാത്തമാറ്റിക്സ്- ഒന്ന്. 
അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, ഫീസ് എന്നിവയടങ്ങിയ വിശദവിവരങ്ങള്‍ക്ക് www.amuregistrar.com/ads/4_2016.pdf എന്ന ലിങ്ക് സന്ദര്‍ശിക്കുക. 
അപേക്ഷിക്കേണ്ട വിധം: www.amuregistrar.com എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ക്കൊപ്പം Deputy Registrar (Selection Committee), Aligarh Muslim University, Aligarh, 202 002 എന്ന വിലാസത്തില്‍ ജൂലൈ  രണ്ടിനകം അയക്കുക. 
വിവരങ്ങള്‍ക്ക്: www.amuregistrar.com 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.