നഴ്സിങ്ങില്‍ ഡിഗ്രി അല്ളെങ്കില്‍ ഡിപ്ളോമ നേടിയാലും ചില പ്രത്യേക മേഖലകളില്‍ തൊഴില്‍ സാധ്യതയുള്ള സ്പെഷാലിറ്റി കോഴ്സുകളില്‍ പോസ്റ്റ് ബേസിക് ഡിപ്ളോമ കൂടി നേടുന്നത് ഉചിതമായിരിക്കും.
തിരുവനന്തപുരം, കോട്ടയം ഗവണ്‍മെന്‍റ് നഴ്സിങ് കോളജുകളില്‍ നടത്തിവരുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്സിങ്, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍ നഴ്സിങ്, ഓങ്കോളജി നഴ്സിങ്, ന്യൂറോ സയന്‍സ് നഴ്സിങ്, കാര്‍ഡിയോ തെറാസിക് നഴ്സിങ്, നിയോനേറ്റല്‍ നഴ്സിങ്, നഴ്സ് മിഡ്വൈഫറി പ്രാക്ടീഷണര്‍ എന്നീ പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ നഴ്സിങ് കോഴ്സുകളില്‍ 2016-17 വര്‍ഷത്തെ പ്രവേശത്തിന് എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി അപേക്ഷകള്‍ ക്ഷണിച്ചു. 12 മാസമാണ് കോഴ്സിന്‍െറ ദൈര്‍ഘ്യം.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 500 രൂപയാണ്. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 250 രൂപ മതി.
യോഗ്യത: കേരളീയര്‍ക്കാണ് പ്രവേശം. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയങ്ങളായി പ്ളസ് ടു പരീക്ഷ പാസായിരിക്കണം. ഇതിനുപുറമെ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എസ്സി നഴ്സിങ് പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് അല്ളെങ്കില്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി (GNM) അംഗീകൃത കോഴ്സ് പാസായിരിക്കണം. സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്. സര്‍വിസ് ക്വോട്ടയിലേക്കുള്ള അപേക്ഷാര്‍ഥികള്‍ക്ക് 49 വയസ്സു വരെയാകാം. 2016 ഡിസംബര്‍ 31 വെച്ചാണ് പ്രായപരിധി കണക്കാക്കപ്പെടുക.
അപേക്ഷിക്കേണ്ട രീതി: അപേക്ഷാഫീസ് www.lbscentre.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചലാന്‍ ഫോം ഉപയോഗിച്ച് ജൂണ്‍ 27 മുതല്‍ ജൂലൈ 19വരെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്‍െറ ഏതെങ്കിലും ശാഖയില്‍ അടക്കണം. അപ്പോള്‍ ലഭിക്കുന്ന ചലാന്‍ നമ്പറും എല്‍.ബി.എസ് സെന്‍ററില്‍നിന്ന് ലഭിക്കുന്ന അപേക്ഷാ നമ്പര്‍/ രജിസ്ട്രേഷന്‍ ഐ.ഡിയും ഉപയോഗിച്ച് നിര്‍ദേശാനുസരണം www.lbscentre.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം.
ജൂലൈ 20വരെ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് സമയമുണ്ട്. വ്യക്തിഗത വിവരങ്ങളും അക്കാദമിക് വിവരങ്ങളും ഓണ്‍ലൈനായി അയച്ചതിനുശേഷം ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 22നകം കിട്ടത്തക്കവണ്ണം ഡയറക്ടര്‍, എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം, 695033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
അപേക്ഷകര്‍ക്ക് ഒരു നഴ്സിങ് സ്കില്‍ ടെസ്റ്റ് നടത്തും. ഇതില്‍ യോഗ്യത നേടുന്നവരുടെ യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്ക് കൂടി കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് തയാറാക്കും.
50 സീറ്റുകള്‍ സര്‍ക്കാര്‍ സര്‍വിസില്‍ ജോലി നോക്കുന്നവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സര്‍വിസ് ക്വോട്ടയിലേക്ക് അപേക്ഷകരെ തെരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്‍ (ഡി.എം.ഇ/ ഡി.എച്ച്.എസ്) സാക്ഷ്യപ്പെടുത്തുന്ന സര്‍വിസ് സീനിയോറിറ്റിയുടെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും. സര്‍വിസ് അപേക്ഷകര്‍ വെബ്സൈറ്റില്‍ ലഭ്യമാകുന്ന അപേക്ഷാഫോറത്തിന്‍െറ പ്രിന്‍റ് എടുത്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്‍ മുഖേന ഡയറക്ടര്‍, മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ കാര്യാലയം, മെഡിക്കല്‍ കോളജ് പി.ഒ, തിരുവനന്തപുരം -695011 എന്ന വിലാസത്തില്‍ ജൂലൈ 22ന് മുമ്പായി കിട്ടത്തവണ്ണം അയക്കണം. ഇതിന്‍െറ ഒരു പകര്‍പ്പ് എല്‍.ബി.എസ് സെന്‍റര്‍ ഡയറക്ടര്‍ക്കും നല്‍കണം.
ആകെ 62 സീറ്റുകളിലാണ് പ്രവേശം. ഇതില്‍ ഡി.എം.ഇ സര്‍വിസ് ക്വോട്ടയില്‍ 18 സീറ്റുകളും ഡി.എച്ച്.എസ് സര്‍വിസ് ക്വോട്ടയില്‍ 13ഉം ലഭ്യമാകും. മെറിറ്റ് സീറ്റുകള്‍ 31. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.