സി.ആര്‍.പി.എഫില്‍ 134 എസ്.ഐ, എ.എസ്.ഐ

സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്‍െറ (സി.ആര്‍.പി.എഫ്) സിഗ്നല്‍ വിഭാഗത്തിലെ എസ്.ഐ, എ.എസ്.ഐ തസ്തികകളില്‍ 134 ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തി. ഗ്രൂപ് ബി, സി, നോണ്‍ മിനിസ്റ്റീരിയല്‍, നോണ്‍ ഗസറ്റഡ് തസ്്തികകളാണ് എല്ലാം. സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
തസ്തികകളും വിശദവിവരങ്ങളും :
എസ്.ഐ (റേഡിയോ ഓപറേറ്റര്‍-ഒന്ന്-ഒ.ബി.സി) യോഗ്യത: മാത്തമാറ്റിക്സ്/ഫിസിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ വിഷയങ്ങളായി പഠിച്ച ബിരുദം.
എസ്.ഐ (ക്രിപ്റ്റോ-രണ്ട്. ഒ.ബി.സി-ഒന്ന്, എസ്.സി-ഒന്ന്) യോഗ്യത: മാത്തമാറ്റിക്സ്/ഫിസിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ വിഷയങ്ങളായി പഠിച്ച   ബിരുദം.
എസ്.ഐ (ടെക്നിക്കല്‍-രണ്ട്. ഒ.ബി.സി-ഒന്ന്, എസ്.സി-ഒന്ന്) യോഗ്യത: ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ/ബി.ടെക് അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ്/ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയേഴ്സില്‍ അസോസിയേറ്റ് അംഗത്വം.
എ.എസ്.ഐ (ടെക്നിക്കല്‍-121. ജനറല്‍-54, ജനറല്‍ വിമുക്തഭടന്‍-ആറ്, ഒ.ബി.സി-29, ഒ.ബി.സി വിമുക്തഭടന്‍-മൂന്ന്, എസ്.സി-15, എസ്.സി വിമുക്തഭടന്‍-രണ്ട്, എസ്.ടി-11, എസ്.ടി-വിമുക്തഭടന്‍-ഒന്ന്) യോഗ്യത: 10ാം ക്ളാസ്, റേഡിയോ എന്‍ജിനീയറിങ്/ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടറില്‍ മൂന്നുവര്‍ഷ ഡിപ്ളോമ അല്ളെങ്കില്‍ ബി.എസ്സി ഫിസിക്സ്/ കെമിസ്ട്രി/ മാത്തമാറ്റിക്സ് ബിരുദം.
എ.എസ്.ഐ (ഡ്രാഫ്റ്റ്സ്മാന്‍-നാല്. ജനറല്‍-രണ്ട്, ഒ.ബി.സി-ഒന്ന്, എസ്.സി-ഒന്ന്) 
യോഗ്യത: ഇംഗ്ളീഷ്, ജനറല്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ചുകൊണ്ടുള്ള എസ്.എസ്.എല്‍.സി, സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക്കില്‍നിന്ന് ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ. 
പ്രായപരിധി: എസ്.ഐ തസ്തിക 30. എ.എസ്.ഐ തസ്തിക 18-25. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചും, ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവുണ്ട്. 
ശാരീരിക യോഗ്യതയെക്കുറിച്ച് വിശദമായി അറിയാന്‍ www.crpf.nic.in. 
തെരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാപരിശോധന, എഴുത്തുപരിശോധന,  വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. 
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 100 രൂപ. എസ്.സി, എസ്.ടി, വനിതകള്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ എസ്.ബി.ഐ ചലാന്‍ ഉപയോഗിച്ചോ പണമടക്കാം. 
അപേക്ഷിക്കേണ്ട വിധം: സി.ആര്‍.പി.എഫിന്‍െറ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി. ഒന്നില്‍ക്കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പ്രിന്‍െറടുത്ത് സൂക്ഷിക്കണം. എഴുത്തു പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രില്‍ രണ്ട്. വിവരങ്ങള്‍ക്ക്:  www.crpf.nic.in,www.crpfindia.com.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.