എയര്‍ ഇന്ത്യയില്‍ എയര്‍ലൈന്‍ അറ്റന്‍ഡന്‍റാകാം

എയര്‍ ഇന്ത്യ ചാര്‍ട്ടേഡ് ലിമിറ്റഡില്‍ എയര്‍ലൈന്‍ അറ്റന്‍ഡന്‍റ് ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 100 ഒഴിവുകളാണുള്ളത്. അവിവാഹിതരായ വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അവസരം. കോഴിക്കോട്, മംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും നിയമനം. മൂന്നു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രവര്‍ത്തന മികവിനനുസരിച്ച് കരാര്‍ കാലാവധി വര്‍ധിപ്പിക്കും. 
ഒഴിവുകള്‍: 100. എസ്.സി-15, എസ്.ടി-എട്ട്, ഒ.ബി.സി -27, ജനറല്‍-50.
പ്രായപരിധി: 18-24. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവുണ്ട്. 
യോഗ്യത: 12ാം ക്ളാസ്, ഇംഗ്ളീഷിലും മലയാളത്തിലും പ്രാവീണ്യം. 
ശാരീരിക യോഗ്യത: 
ഉയരം: 165 സെ.മി(ആണ്‍), 157.5സെ.മി(പെണ്‍). മറ്റു ശാരീരിക യോഗ്യതകളറിയാന്‍ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
തെരഞ്ഞെടുപ്പ് : ഗ്രൂപ് ഡൈനാമിക്സ് ടെസ്റ്റ്, പേഴ്സനാലിറ്റി അസസ്മെന്‍റ്, പേഴ്സനല്‍ ഇന്‍റര്‍വ്യൂ, മെഡിക്കല്‍ എക്സാമിനേഷന്‍ എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. 
മെഡിക്കല്‍ എക്സാമിനേഷന്‍െറ ചെലവ് അപേക്ഷാര്‍ഥികള്‍ വഹിക്കണം. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മുംബൈയിലോ മറ്റോ പരിശീലനം നല്‍കും. 
അപേക്ഷാഫീസ്: 500 രൂപ. എയര്‍ ഇന്ത്യ ചാര്‍ട്ടേഡ് ലിമിറ്റഡിന്‍െറ മുംബൈയില്‍ മാറാവുന്ന ഡി.ഡി ആയാണ് പണമടക്കേണ്ടത്. എസ്.സി, എസ്.ടിക്കാര്‍ ഫീസടക്കേണ്ടതില്ല. 
അപേക്ഷിക്കേണ്ട വിധം: എയര്‍ ഇന്ത്യയുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 
അവസാന തീയതി: മാര്‍ച്ച് 21. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.airindiaexpress.in. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.