കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വിസസ് ലിമിറ്റഡില്‍ (ഇ.ഇ.എസ്.എല്‍) നിരവധി തസ്തികകളില്‍ അവസരം. എന്‍.ടി.പി.സി ലിമിറ്റഡ്, പി.എഫ്.സി, ആര്‍.ഇ.സി, പവര്‍ഗ്രിഡ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഇ.ഇ.എസ്.എല്‍. റെഗുലര്‍ എക്സിക്യൂട്ടിവ് (19), റെഗുലര്‍ നോണ്‍ എക്സിക്യൂട്ടിവ് (5), ഫിക്സഡ് ടെന്യൂര്‍ എക്സിക്യൂട്ടിവ് (57), ഫിക്സഡ് ടെന്യൂര്‍ നോണ്‍ എക്സിക്യൂട്ടിവ് (15) എന്നീ വിഭാഗങ്ങളിലായി ആകെ 96 ഒഴിവുകളാണുള്ളത്.
റെഗുലര്‍ എക്സിക്യൂട്ടിവ് വിഭാഗത്തില്‍ ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്), അസിസ്റ്റന്‍റ് മാനേജര്‍ (ഫിനാന്‍സ്), അസിസ്റ്റന്‍റ് മാനേജര്‍ (ടെക്), അസിസ്റ്റന്‍റ് മാനേജര്‍ (ഐ.ടി), അസിസ്റ്റന്‍റ് മാനേജര്‍ (എച്ച്.ആര്‍), അസിസ്റ്റന്‍റ് മാനേജര്‍ (കോണ്‍ട്രാക്ട്സ്), ഓഫിസര്‍ (എച്ച്.ആര്‍), എന്‍ജിനീയര്‍ (ഐ.ടി), ഓഫിസര്‍ (ഫിനാന്‍സ്) എന്നിങ്ങനെയാണ് ഒഴിവുകള്‍. അസിസ്റ്റന്‍റ് (ജനറല്‍), അസിസ്റ്റന്‍റ് (ഫിനാന്‍സ്) എന്നിവയാണ് റെഗുലര്‍ നോണ്‍ എക്സിക്യൂട്ടിവ് വിഭാഗത്തിലുള്ള അവസരങ്ങള്‍. നാലര വര്‍ഷത്തേക്കുള്ള ഫിക്സഡ് ടെന്യൂര്‍ എക്സിക്യൂട്ടിവ് വിഭാഗത്തില്‍ ഡെപ്യൂട്ടി മാനേജര്‍-ടെക്, ഡെപ്യൂട്ടി മാനേജര്‍ ഫിനാന്‍സ്, അസിസ്റ്റന്‍റ് മാനേജര്‍-ടെക്, അസിസ്റ്റന്‍റ് മാനേജര്‍ (ഫിനാന്‍സ് മാനേജ്മെന്‍റ്), എന്‍ജിനീയര്‍ (ടെക്), ഓഫിസര്‍ (ഫിനാന്‍സ് മാനേജ്മെന്‍റ്), ഓഫിസര്‍(എച്ച്.ആര്‍) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഫിക്സഡ് ടെന്യൂര്‍ നോണ്‍ എക്സിക്യൂട്ടിവ് വിഭാഗത്തിനും നാലരവര്‍ഷമാണ് കാലാവധി. അസിസ്റ്റന്‍റ് (ജനറല്‍), അസിസ്റ്റന്‍റ് (ഫിനാന്‍സ്), ഡാറ്റ എന്‍ട്രി ഓപറേറ്റേഴ്സ് എന്നിവയാണ് ഒഴിവുകള്‍.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഗ്രൂപ് ഡിസ്കഷന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: മാര്‍ച്ച് 25 മുതല്‍ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ഏപ്രില്‍ 16 ആണ് ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി. മേയ് 29ന് നടക്കുന്ന പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 29 മുതല്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഈ രണ്ട് തീയതിയും താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരെ ഒഴിവനുസരിച്ച് ഇന്ത്യയിലോ വിദേശത്തോ എവിടെ വേണമെങ്കിലും നിയമിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പരിശോധനക്കുശേഷമായിരിക്കും പരീക്ഷാകേന്ദ്രം അറിയിക്കുന്നത്.
ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും യോഗ്യതാ വിവരങ്ങളും www.eeslindia.org വെബ്സൈറ്റില്‍ ലഭിക്കും. ഈ സൈറ്റിലെ ‘careers’ എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓരോ ഒഴിവ് വിഭാഗത്തിനും വ്യത്യസ്തമായ അപേക്ഷാ ഫീസുണ്ട്.
സംശയനിവാരണത്തിന്: മെയില്‍: recruitment@eesl.co.in. ഫോണ്‍: 9205523273 (പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10.30നും വൈകീട്ട് അഞ്ചിനും മധ്യേ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.