ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനിലേക്കും (ഡി.ആര്‍.ഡി.ഒ) ഏറോനോട്ടിക്കല്‍ ഡെവലപ്മെന്‍റ് ഏജന്‍സിയിലേക്കും (എ.ഡി.എ) സയന്‍റിസ്്റ്റ്/ എന്‍ജിനീയര്‍ നിയമനത്തിനായി റിക്രൂട്ട്മെന്‍റ് ആന്‍ഡ് അസസ്മെന്‍റ് സെന്‍റര്‍ (റാക്) അപേക്ഷ ക്ഷണിച്ചു. 163 ഒഴിവുകളാണുള്ളത്. ഡി.ആര്‍.ഡി.ഒയില്‍ സയന്‍റിസ്റ്റ് ബിയും എ.ഡി.എയില്‍ സയന്‍റിസ്്റ്റ്/ എന്‍ജിനീയര്‍ ബി എന്നീ തസ്തികകളിലേക്കാണ് നിയമനം. വിഭാഗങ്ങളും വിശദാംശങ്ങളും:
ഗ്രൂപ് എ ഒഴിവുകള്‍
1. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (40) , 2.മെക്കാനിക്കല്‍ എന്‍ജിനീയറിങ് (35), 3. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (26), 4. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (10), 5. ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് (അഞ്ച്), 7. ടെക്സ്റ്റെല്‍ എന്‍ജിനീയറിങ് (രണ്ട്), 8. സിവില്‍ എന്‍ജിനീയറിങ് (എട്ട്), 9. മെറ്റീരിയല്‍ സയന്‍സ് / മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ് (ഒന്ന്), 10. കെമിസ്ട്രി (അഞ്ച്), 11. ഫിസിക്സ് (ആറ്), 12. മാത്തമാറ്റിക്സ് (ഏഴ്)
ഗ്രൂപ് ബി ഒഴിവുകള്‍
13. അഗ്രികള്‍ചറല്‍ സയന്‍സ് (ഒന്ന്), 14. അനിമല്‍ സയന്‍സ് (ഒന്ന്),15. കോഗ്നിറ്റിവ് സയന്‍സ് (ഒന്ന്), 16. ബയോമെഡിക്കല്‍ എന്‍ജിനീയറിങ് (ഒന്ന്), 17. ഫയര്‍ടെക് സേഫ്റ്റി എന്‍ജിനീയറിങ് (അഞ്ച്)
യോഗ്യത: ഒന്നുമുതല്‍ ഒമ്പതുവരെയുള്ള തസ്തികകളിലേക്ക് അതാത് വിഷയത്തില്‍ ഒന്നാം ക്ളാസോടെ ബി.ഇ/ബി.ടെകും ഗേറ്റ് സ്കോറുമാണ് അടിസ്ഥാനയോഗ്യത. 10, 11, 12 തസ്തികള്‍ക്ക് അതത് വിഷയങ്ങളില്‍ ഒന്നാം ക്ളാസോടെ മാസ്റ്റര്‍ ബിരുദവും ഗേറ്റ് സ്കോറുമാണ് യോഗ്യത. 13, 14, 15 തസ്തികകള്‍ക്ക് അതത് വിഷയങ്ങളില്‍ ഒന്നാംക്ളാസോടെ മാസ്റ്റര്‍ ബിരുദവും 16, 17 തസ്തികകള്‍ക്ക് ഒന്നാംക്ളാസോടെ ബി.ഇ/ബി.ടെക്കുമാണ്് യോഗ്യത. ഗ്രൂപ് എ ഒഴിവുകളിലേക്ക് അതത് വിഷയങ്ങളെക്കൂടാതെ തത്തുല്യ വിഷയങ്ങളില്‍ പ്രസ്തുത യോഗ്യത നേടിയാലും മതി. ഇതേക്കുറിച്ച് വിശദമായി വെബ്സൈറ്റിലുണ്ട്.
പ്രായപരിധി: 28. എസ്.സി-എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് 10ഉം വര്‍ഷത്തെ ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: ഗേറ്റ് 2015/16 ന്‍െറ സ്കോര്‍ അടിസ്ഥാനമാക്കിയാണ് അപേക്ഷകരില്‍നിന്ന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇന്‍റര്‍വ്യൂ ഉണ്ടാകും. മേയ്, ആഗസ്്റ്റ് മാസങ്ങളില്‍ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലാണ് ഇന്‍റര്‍വ്യൂ.
അപേക്ഷാഫീസ്: 100 രൂപ. എസ്.സി-എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. ഓണ്‍ലൈനായാണ് പണമടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: റാക് വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി. മാര്‍ച്ച് 20 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 10. ഓണ്‍ലൈന്‍ അപേക്ഷക്ക് സന്ദര്‍ശിക്കുക www.rac.gov.in. മറ്റു വിവരങ്ങള്‍ക്ക്: www.drdo.gov.in, www.ada.gov.in ഫോണ്‍: 01123810965, 01123830599 ഇ-മെയില്‍: sp@recruitment.drdo.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.