മില്‍മയുടെ മലബാര്‍ റീജനല്‍ കോഓപറേറ്റിവ് മില്‍ക് പ്രൊഡ്യൂസേഴ്സ് യൂനിയനില്‍ വിവിധ തസ്തികകളിലായി 112 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒഴിവുകളും വിശദാംശങ്ങളും:
ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (ഇലക്ട്രീഷ്യന്‍-16)
എസ്.എസ്.എല്‍.സി പാസ്, ഇലക്ട്രീഷ്യന്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (എം.ആര്‍.എ.സി-14) എസ്.എസ്.എല്‍.സി പാസ്, എം.ആര്‍.എ.സി ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
അസിസ്റ്റന്‍റ് വെറ്ററിനറി ഓഫിസര്‍ (മൂന്ന്) ബി.വി.എസ്സി/ ബി.വി.എസ്സി ആന്‍ഡ് എ.എച്ച് ബിരുദം, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (ഇലക്ട്രോണിക്സ്-നാല്) എസ്.എസ്.എല്‍.സി പാസ്, ഇലക്ട്രോണിക്സ് ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (വെല്‍ഡര്‍-മൂന്ന്) എസ്.എസ്.എല്‍.സി പാസ്, വെല്‍ഡര്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂനിയര്‍ അസിസ്റ്റന്‍റ് (47) അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം.
ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (എം.ആര്‍.എ.സി പ്രോക്യൂര്‍മെന്‍റ് ആന്‍ഡ് ഇന്‍പുട്ട്സ്-ഒമ്പത്) എസ്.എസ്.എല്‍.സി പാസ്, എം.ആര്‍.എ.സി ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പ്രോക്യൂര്‍മെന്‍റ് ആന്‍ഡ് ഇന്‍പുട്ട്സ്-16) ബിരുദവും എച്ച്.ഡി.സിയും/കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ബി.എസ്സി. അംഗീകൃത ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള പ്രാദേശിക സംഘം സെക്രട്ടറിമാര്‍ക്കും അപേക്ഷിക്കാം.
ഇവയില്‍ വിവിധ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ വനിതകള്‍ അര്‍ഹരല്ല.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രായപരിധി: 18-40. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവുണ്ട്. മില്‍മയുടെ പ്രാഥമിക സംഘം ജീവനക്കാര്‍ക്ക് പ്രായപരിധി 50 ആണ്.
അപേക്ഷിക്കേണ്ട വിധം: മലബാര്‍ മില്‍മയുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.malabarmilma.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.