ഭോപാല്‍ എയിംസില്‍  408 ഒഴിവുകള്‍

മധ്യപ്രദേശിലെ ഭോപാലില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി  408 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, പ്രഫസര്‍, അഡീഷനല്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്‍റ് പ്രഫസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. സ്റ്റാഫ് നഴ്സ് നിയമനം കരാറടിസ്ഥാനത്തിലായിരിക്കും. 
സ്റ്റാഫ് നഴ്സ്: 200 ഒഴിവുകളുണ്ട്. ജനറല്‍-101, ഒ.ബി.സി-54, എസ്.സി-30, എസ്.ടി-15 എന്നിങ്ങനെയാണ് തസ്തികവിഭജനം. 10ാം ക്ളാസ്, ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ എ ഗ്രേഡ് നഴ്സ് ആന്‍ഡ് മിഡ്വൈഫ് രജിസ്ട്രേഷന്‍. 
ഫാക്കല്‍റ്റി: അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, പാത്തോളജി ആന്‍ഡ് ലാബ് മെഡിസിന്‍, മൈക്രോബയോളജി, ഫാര്‍മക്കോളജി, ഫോറന്‍സിക്, സി.എഫ്.എം, ജനറല്‍ മെഡിസിന്‍, ഡര്‍മറ്റോളജി, സൈക്യാട്രി, പീഡിയാട്രിക്സ്, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക് സ്, ഒഫ്താല്‍മോളജി, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഇ.എന്‍.ടി, റേഡിയോ ഡയഗ്നോസിസ്, അനസ്തേഷ്യോളജി, ഡെന്‍റിസ്ട്രി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ളഡ് ബാങ്ക്, റേഡിയോ തെറപ്പി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഗാസ്ട്രോഎന്‍ട്രോളജി, നെഫ്രോളജി, മെഡിക്കല്‍ ഓങ്കോളജി/ ഹെമറ്റോളജി, പള്‍മണറി മെഡിസിന്‍, എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം, കാര്‍ഡിയോതൊറാസിക് സര്‍ജറി, ന്യൂറോസര്‍ജറി, സര്‍ജിക്കല്‍ ഗാസ്ട്രോഎന്‍ട്രോളജി, യൂറോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ബേണ്‍സ് ആന്‍ഡ് പ്ളാസ്റ്റിക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, നിയോനാറ്റോളജി, ന്യൂക്ളിയര്‍ മെഡിസിന്‍, ട്രോമ ആന്‍ഡ് എമര്‍ജന്‍സി, ഹോസ്പിറ്റല്‍  അഡിമിനിസ്ട്രേഷന്‍ എന്നീ 41 വിഭാഗങ്ങളിലായി 208 ഒഴിവുകളാണുള്ളത്. 
പ്രഫസര്‍-45, അഡീഷനല്‍ പ്രഫസര്‍-42, അസോസിയേറ്റ് പ്രഫസര്‍-63, അസിസ്റ്റന്‍റ് പ്രഫസര്‍-58 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതകള്‍ ഭോപാല്‍ എയിംസിന്‍െറ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 
പ്രായ പരിധി: നഴ്സ്: 30,അസിസ്റ്റന്‍റ് പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ തസ്തികകളിലേക്ക് 50 വയസ്സും പ്രഫസര്‍, അഡീഷനല്‍ പ്രഫസര്‍ തസ്തികകളിലേക്ക് 58 വയസ്സുമാണ് യോഗ്യത. സംവരണവിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്. 
അപേക്ഷാഫീസ്: നഴ്സ് തസ്തികയിലേക്ക് ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 600 രൂപയാണ് ഫീസ്. ഫാക്കല്‍റ്റി തസ്തികകളിലേക്ക് ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 800 രൂപയാണ്. എസ്.സി-എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായാണ് ഫീസടക്കേണ്ടത്. 
അപേക്ഷിക്കേണ്ട വിധം: എല്ലാ തസ്തികകള്‍ക്കും ഓണ്‍ലൈനായും അതിനുശേഷം പ്രിന്‍െറടുത്ത് തപാലിലും അപേക്ഷ സമര്‍പ്പിക്കണം. നഴ്സ് തസ്തികയിലേക്ക് ഏപ്രില്‍ 16വരെയും ഫാക്കല്‍റ്റി തസ്തികകളിലേക്ക് ഏപ്രില്‍ 15വരെയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. എല്ലാ തസ്തികകളിലേക്കും  തപാലില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രില്‍ 30 ആണ്. ഫാക്കല്‍റ്റി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ കവറിനുപുറത്ത് ഏത് തസ്തികയിലേക്കാണെന്ന് വ്യക്തമാക്കണം. അയക്കേണ്ട വിലാസം: ദി അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഭോപാല്‍, സാകേത് നഗര്‍, ഭോപാല്‍, മധ്യപ്രദേശ്. ഓണ്‍ലൈന്‍ അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക: www.aiimsbhopal.edu.in

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.