ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ തസ്തികകളിലായി 250 സ്പെഷലിസ്്റ്റ് ഓഫിസര്‍മാരെ നിയമിക്കുന്നു. രാജ്യത്തെ വിവിധ ശാഖകളിലായിരിക്കും നിയമനം.
ഗ്രേഡ് രണ്ട് തസ്തികകള്‍:
ഫിനാന്‍സ്/ ക്രെഡിറ്റ് (95), ഐ.ടി സ്പെഷലിസ്്റ്റ്(25), സോഫ്്റ്റ്വെയര്‍ ഡെവലപ്മെന്‍റ് (10), പ്ളാനിങ് (ആറ്), റിസ്ക് മാനേജ്മെന്‍റ് (10), ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് സ്പെഷലിസ്റ്റ് (ഏഴ്), റിക്രൂട്ട്മെന്‍റ് സ്പെഷലിസ്റ്റ് (രണ്ട്), എച്ച്.ആര്‍ ഐ.ടി (ആറ്), ഇകണോമിസ്റ്റ് (നാല്), ലോ (20).
ഗ്രേഡ് മൂന്ന് തസ്തികകള്‍:
ഫിനാന്‍സ് ക്രെഡിറ്റ് (50), ഡാറ്റ സയന്‍റിസ്റ്റ് (രണ്ട്), സോഫ്റ്റ്വെയര്‍ ടെസ്റ്റിങ് (രണ്ട്), ഡാറ്റാബേസ് മാനേജ്മെന്‍റ് (രണ്ട്), ഡാറ്റ അനലിസ്റ്റ് (ഒമ്പത്) എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും. യോഗ്യതയെക്കുറിച്ച് വിശദാംശങ്ങള്‍ ബാങ്ക് ഓഫ് ബറോഡയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രായപരിധി: ഗ്രേഡ് രണ്ട് തസ്തികകളിലേക്ക് പ്രായപരിധി 25 മുതല്‍ 35 വരെയാണ്. ഗ്രേഡ് മൂന്ന് തസ്തികകളില്‍ 25 മുതല്‍ 40 വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് 10ഉം വര്‍ഷത്തെ ഇളവുണ്ട്.
സംവരണം: ഗ്രേഡ് രണ്ട് (185): ജനറല്‍ -85, ഒ.ബി.സി -52, എസ്.സി -30, എസ്.ടി -18
ഗ്രേഡ് മൂന്ന് (65): ജനറല്‍ -31, ഒ.ബി.സി -20, എസ്.സി -ഒമ്പത്, എസ്.ടി -അഞ്ച്.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് മണിക്കൂറായിരിക്കും പരീക്ഷാദൈര്‍ഘ്യം.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 600 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. ഓണ്‍ലൈനിലൂടെയാണ് ഫീസടക്കേണ്ടത്. ഇ-പേമെന്‍റ് രസീത് ഓണ്‍ലൈന്‍ പരീക്ഷയുടെ സമയത്ത് ഹാജരാക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്‍െറടുത്ത് സൂക്ഷിക്കണം. അവസാനതീയതി ഏപ്രില്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bankofbaroda.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.