51 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു

യു.പി.എസ്.സി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ആകെ 51 ഒഴിവുകളാണുള്ളത്. തസ്തികകള്‍, ഒഴിവുകള്‍: വെറ്ററിനറി ഓഫിസര്‍ -ഒന്ന്, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ -ഒമ്പത്, ജൂനിയര്‍ ടെക്നിക്കല്‍ ഓഫിസര്‍ (ഷുഗര്‍ ടെക്നോളജി) -ഒന്ന്, അസിസ്റ്റന്‍റ് ആന്ത്രപോളജിസ്റ്റ് (ഫിസിക്കല്‍ ആന്ത്രപ്പോളജി) -രണ്ട്, ടെക്നിക്കല്‍ ഓഫിസര്‍ (ഫോറസ്ട്രി) -നാല്, അസിസ്റ്റന്‍റ് പ്രഫസര്‍ (പീഡിയാട്രിക്സ്) -23, അസിസ്റ്റന്‍റ് പ്രഫസര്‍ (പീഡിയാട്രിക് സര്‍ജറി) -ഏഴ്, ജൂനിയര്‍ സയന്‍റിഫിക് ഓഫിസര്‍ (കെമിസ്ട്രി) -ഒന്ന്, ഡെപ്യൂട്ടി ഡയറക്ടര്‍ മെഡിക്കല്‍ -രണ്ട്, ചീഫ് മൈനറല്‍ എക്കണോമിസ്റ്റ് -ഒന്ന്. പ്രായപരിധി: വെറ്ററിനറി ഓഫിസര്‍ -38. അസിസ്റ്റന്‍റ് രജിസ്ട്രാര്‍, അസിസ്റ്റന്‍റ് പ്രഫസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ മെഡിക്കല്‍ -40. ജൂനിയര്‍ ടെക്നിക്കല്‍ ഓഫിസര്‍ -35. അസിസ്റ്റന്‍റ് ആന്ത്രപോളജിസ്റ്റ്, ടെക്നിക്കല്‍ ഓഫിസര്‍, ജൂനിയര്‍ സയന്‍റിഫിക് ഓഫിസര്‍ -30. ചീഫ് മൈനറല്‍ എക്കണോമിസ്റ്റ് -50 വയസ്സ്. വിദ്യാഭ്യാസയോഗ്യത: വെറ്ററിനറി ഓഫിസര്‍ -വെറ്ററിനറി സയന്‍സ് അല്ളെങ്കില്‍ അനിമല്‍ ഹസ്ബന്‍ഡറിയില്‍ ബിരുദം. അസിസ്റ്റന്‍റ് രജിസ്ട്രാര്‍ -നിയമത്തില്‍ ബിരുദം. ജൂനിയര്‍ ടെക്നിക്കല്‍ ഓഫിസര്‍ -ഷുഗര്‍ ടെക്നോളജിയില്‍ അസോസിയറ്റ്ഷിപ് അല്ളെങ്കില്‍ പി.ജി ഡിപ്ളോമ. അസിസ്റ്റന്‍റ് ആന്ത്രപോളജിസ്റ്റ്- ആന്ത്രപോളജിയില്‍ ബിരുദാനന്തരബിരുദം. ടെക്നിക്കല്‍ ഓഫിസര്‍ -സ്റ്റാറ്റിസ്റ്റ്ക്സ്/ഫോറസ്ട്രി/ ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം. അസിസ്റ്റന്‍റ് പ്രഫസര്‍ (പീഡിയാട്രിക്സ്) -പീഡിയാട്രിക്സില്‍ ബിരുദാനന്തരബിരുദവും പി.എച്ച്ഡിയും. ജൂനിയര്‍ സയന്‍റിഫിക് ഓഫിസര്‍ -കെമിസ്ട്രി/ബയോകെമിസ്ട്രി/ഫോറന്‍സിക് സയന്‍സ് ബിരുദാനന്തരബിരുദം. ചീഫ് മൈനറല്‍ എക്കണോമിസ്റ്റ് -അപൈ്ളഡ് ജിയോളജി/ജിയോളജി/ഇക്കണോമിക്സ് ബിരുദാനന്തരബിരുദം. അപേക്ഷിക്കേണ്ടവിധം: www.upsc.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 25 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഫീസില്ല. എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അവസാന തീയതി: ജൂണ്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.upsc.gov.in.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.