സ്പൈസസ് ബോര്‍ഡില്‍  ട്രെയ്നി അനലിസ്റ്റ്

സ്പൈസസ് ബോര്‍ഡില്‍ ട്രെയ്നി അനലിസ്റ്റ്, എസ്.ആര്‍.ഡി ട്രെയ്നി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയ്നി അനലിസ്റ്റ് തസ്തികയില്‍ കെമിസ്ട്രി, മൈക്രോബയോളജി വിഭാഗങ്ങളിലാണ് നിയമനം. എസ്.സി-എസ്ടി വിഭാഗങ്ങള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. 
ഒഴിവുകള്‍: ട്രെയ്നി അനലിസ്റ്റ് (മൈക്രോ ബയോളജി)-അഞ്ച്, ട്രെയ്നി അനലിസ്റ്റ് (കെമിസ്ട്രി)-അഞ്ച്, എസ്.ആര്‍.ഡി ട്രെയ്നി-രണ്ട്. 
വിദ്യാഭ്യാസയോഗ്യത: കെമിസ്ട്രി, ഫുഡ് കെമിസ്ട്രി, അപൈ്ളഡ് കെമിസ്ട്രി, അനലറ്റിക്കല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഫുഡ് ടെക്നോളജി വിഷയങ്ങളില്‍ എം.എസ്സി ബിരുദമുള്ളവര്‍ക്ക് ട്രെയ്നി അനലിസ്റ്റില്‍ (കെമിസ്ട്രി) അപേക്ഷിക്കാം. 
മൈക്രോ ബയോളജി, ഫുഡ് മൈക്രോബയോളജി, അപൈ്ളഡ് മൈക്രോബയോളജി വിഷയങ്ങളില്‍ എം.എസ്സി ബിരുദമുള്ളവര്‍ക്ക് ട്രെയ്നി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയില്‍ അപേക്ഷിക്കാം. എസ്.ആര്‍.ഡി തസ്തികയില്‍ സയന്‍സ് ബിരുദമാണ് യോഗ്യത. 
പ്രായം 35ല്‍ കവിയരുത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യരായവര്‍ക്ക് ജൂണ്‍ 17ന് ന്യൂഡല്‍ഹിയിലെ സ്പൈസസ് ബോര്‍ഡ് ഓഫിസില്‍ നടക്കുന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാം. 
വിവരങ്ങള്‍ക്ക്: www.indianspices.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.