ജിപ്മെറില്‍ 104 ഒഴിവുകള്‍

പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ 112 അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക വിഭാഗത്തില്‍ 29 ഉം റസിഡന്‍റ് തസ്തികയില്‍ 24ഉം അനധ്യാപക വിഭാഗത്തില്‍ 51ഉം ഒഴിവുകളാണുള്ളത്. 
അധ്യാപക ഒഴിവുകള്‍
അംഗീകൃത മെഡിക്കല്‍ യോഗ്യതയും സമാനവിഷയത്തിലെ മെഡിക്കല്‍ ബിരുദാനന്തരബിരുദവുമാണ് യോഗ്യത. പ്രഫസര്‍ തസ്തികയിലേക്ക് 14 വര്‍ഷത്തെ പ്രവൃത്തിപരിചയവും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയിലേക്ക് നാലു വര്‍ഷത്തെ പരിചയവും വേണം. 
വിവിധ വിഭാഗങ്ങളിലെ ഒഴിവുകള്‍
കമ്യൂണിറ്റി മെഡിസിന്‍- പ്രഫസര്‍ തസ്തികയില്‍ ഒരു ഒഴിവും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുമാണുള്ളത്. 
മെഡിസിന്‍- പ്രഫസര്‍ തസ്തികയിലും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയിലും ഓരോ ഒഴിവുകള്‍.
ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി- പ്രഫസര്‍ തസ്തികയിലും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയിലും ഓരോ ഒഴിവുകള്‍.  
പാത്തോളജി-  പ്രഫസര്‍ തസ്തികയില്‍ ഒരു ഒഴിവും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുമാണുള്ളത്.   
പീഡിയാട്രിക്സ്- അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ ഒരു ഒഴിവ്. 
അനസ്തീഷ്യോളജി- അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ ഒരു ഒഴിവ്.   
സര്‍ജറി- പ്രഫസര്‍ തസ്തികയിലും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയിലും ഓരോ ഒഴിവുകള്‍.    
അനാട്ടമി- പ്രഫസര്‍ തസ്തികയില്‍ ഒരു ഒഴിവും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുമാണുള്ളത്.  
ബയോകെമിസ്ട്രി- പ്രഫസര്‍ തസ്തികയില്‍ ഒരു ഒഴിവും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുമാണുള്ളത്.  
ഫാര്‍മക്കോളജി- പ്രഫസര്‍ തസ്തികയില്‍ ഒരു ഒഴിവും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളും.   
ഫിസിയോളജി- പ്രഫസര്‍ തസ്തികയില്‍ ഒരു ഒഴിവും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളും. 
മൈക്രോബയോളജി- പ്രഫസര്‍ തസ്തികയില്‍ ഒരു ഒഴിവും അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളും. അംഗീകൃത മെഡിക്കല്‍ യോഗ്യത. മൈക്രോബയോളജിയില്‍ മെഡിക്കല്‍ ബിരുദാനന്തരബിരുദം. 
റസിഡന്‍റ് തസ്തികകള്‍
കമ്യൂണിറ്റി മെഡിസിന്‍, മെഡിസിന്‍, പീഡിയാട്രിക്സ്, സര്‍ജറി, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയില്‍ രണ്ടു വീതം ഒഴിവുകളുണ്ട്. സമാനവിഷയത്തില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത.  
അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, ഫാര്‍മക്കോളജി, പാത്തോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളില്‍ ജൂനിയര്‍ റസിഡന്‍റ് തസ്തികയില്‍ രണ്ടു വീതം ഒഴിവുകളുണ്ട്. മെഡിക്കല്‍ ബിരുദമാണ് യോഗ്യത. 
അനധ്യാപക ഒഴിവുകള്‍
ടെക്നിക്കല്‍ അസിസ്റ്റന്‍റ്- ഒമ്പത് ഒഴിവുകള്‍. ഏതെങ്കിലും സയന്‍സ് വിഷയത്തില്‍ ബി.എസ്സിയാണ് യോഗ്യത. 
ലാബ് ടെക്നീഷ്യന്‍- 11 ഒഴിവുകള്‍. ബി.എസ്സി(എം.എല്‍.ടി) ആണ് യോഗ്യത. 
സ്റ്റെനോഗ്രാഫര്‍- എട്ട് ഒഴിവുകള്‍. എസ്.എസ്.എല്‍.സി അല്ളെങ്കില്‍ തത്തുല്യയോഗ്യത. ഇംഗ്ളീഷില്‍ ഷോര്‍ട്ട് ഹാന്‍ഡ് പാസായിരിക്കണം. 
സ്റ്റോര്‍ കീപ്പര്‍- എട്ട് ഒഴിവുകള്‍. പ്ളസ് ടു/തത്തുല്യം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. 
മ്യൂസിയം ക്യുരേറ്റര്‍- ഒരു ഒഴിവ്. ബോട്ടണി/സുവോളജി/ഹ്യുമാന്‍ ബയോളജി വിഷയങ്ങളില്‍ ബിരുദം. 
പ്രോജക്ഷനിസ്റ്റ്- ഒരു ഒഴിവ്. എസ്.എസ്.എല്‍.സി/തത്തുല്യം. പ്രോജക്ഷനിസ്റ്റ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. 
മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍- രണ്ട് ഒഴിവുകള്‍. മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കില്‍ സ്പെഷലൈസേഷനോടുകൂടി സോഷ്യോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ബിരുദാനന്തര ബിരുദം. 
പബ്ളിക് ഹെല്‍ത്ത് നഴ്സ്- രണ്ട് ഒഴിവുകള്‍. ബി.എസ്സി നഴ്സിങ്. 
ഫാര്‍മസിസ്റ്റ്- മൂന്ന് ഒഴിവുകള്‍. സയന്‍സ് വിഷയത്തില്‍ പ്ളസ് ടു, ഫാര്‍മസിയില്‍ ഡിപ്ളോമ. 
സ്റ്റാഫ് നഴ്സ്- രണ്ട് ഒഴിവ്. നഴ്സിങ്ങില്‍ ഡിപ്ളോമ. 
എല്‍.ഡി ക്ളര്‍ക്ക്- നാല് ഒഴിവുകള്‍. പ്ളസ്ടു/തത്തുല്യം. 
തെരഞ്ഞെടുപ്പ്: അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം മുഖേനയാണ് തെരഞ്ഞെടുപ്പ്. റസിഡന്‍റ് തസ്തികകളിലേക്കും അനധ്യാപക ഒഴിവുകളിലേക്കും എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും. അപേക്ഷകള്‍ ജൂണ്‍ 21നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: jipmer.edu.in
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.