ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് ബംഗളൂരു ഇലക്ട്രോണിക്സ് ഡിവിഷനില്‍ ടെക്നിക്കല്‍ അപ്രന്‍റിസ് തസ്തികയില്‍ 144 ഒഴിവുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് അവസരം. ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ളോമ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 2014, 2015, 2016 വര്‍ഷത്തില്‍ യോഗ്യത നേടിയവരായിരിക്കണം.
ഒക്ടോബര്‍ ഒന്നിന് 18 വയസ്സിനും 27 വയസ്സിനും (ഒ.ബി.സി-30, എസ്.സി, എസ്.ടി -32) ഇടയില്‍ പ്രായമുള്ളവരായിരിക്കണം. യോഗ്യരായ വിദ്യാര്‍ഥികള്‍ ബംഗളൂരുവിലെ മൈസൂര്‍ റോഡിലുള്ള ഭെല്‍ ഇലക്ട്രോണിക്സ് ഡിവിഷനില്‍ വാക്- ഇന്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകണം. ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെയാണ് വാക്- ഇന്‍ ഇന്‍റര്‍വ്യൂ. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പത് മുതല്‍ 3.30 വരെയും ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 11.30 വരെയുമാണ് ഇന്‍റര്‍വ്യൂ സമയം. 4000 രൂപയാണ് പ്രതിമാസ സ്റ്റൈപന്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.bheledn.com/ല്‍ career സെക്ഷന്‍ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.