ഗെയിലില്‍ 233 ഒഴിവുകള്‍: അപേക്ഷ നവംബര്‍ അഞ്ച് വരെ

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരത്ന കമ്പനിയായ ഗെയില്‍(ഇന്ത്യ) ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ 233 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ജൂനിയര്‍ എന്‍ജിനീയര്‍ (മെകാനികല്‍-2), ജൂനയര്‍ എന്‍ജിനീയര്‍(കെമികല്‍-3), ജൂനിയര്‍ അക്കൗണ്ടന്‍റ് (18), ജൂനിയര്‍ സൂപ്രണ്ട്(ഹ്യുമന്‍ റിസോഴ്സ്-10), ഫോര്‍മാന്‍ (പോളിമര്‍ ടെക്നോളജി-2), ഫോര്‍മാന്‍ (കെമികല്‍-12), ഫോര്‍മാന്‍ (മെകാനിക്കല്‍-30, ഫോര്‍മാന്‍ (ഇലക്ട്രിക്കല്‍-30), ഫോര്‍മാന്‍(ഇന്‍സ്ട്രുമെന്‍േറഷന്‍-30), ഫോര്‍മാന്‍ (ടെലികോം ആന്‍ഡ് ടെലിമെട്രി-10), ജൂനിയര്‍ കെമിസ്്റ്റ് (10), ജൂനിയര്‍ സൂപ്രണ്ട് (ഒഫിഷ്യല്‍ ലാംഗ്വേജ്-2), അസിസ്്റ്റന്‍റ് (സ്്റ്റോര്‍സ് ആന്‍ഡ് പര്‍ച്ചേസ്-20), അക്കൗണ്ട്സ് അസിസ്്റ്റന്‍റ് (20), മാര്‍ക്കറ്റിങ് അസിസ്്റ്റന്‍റ് (19), ഓഫിസര്‍ (സെക്യൂരിറ്റി-15) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
ജൂനിയര്‍ എന്‍ജിനീയര്‍-മെകാനിക്കല്‍: എസ്.ടി അപേക്ഷകര്‍ക്ക് 55 ശതമാനം മാര്‍ക്കോടെ മെക്കാനികല്‍/ പ്രൊഡക്ഷന്‍/ പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/ മാനുഫാക്ചറിങ് / മെക്കാനികല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ളോമ, എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ശമ്പളം- 16,300-38,500.
ജൂനിയര്‍ എന്‍ജിനീയര്‍-കെമികല്‍: എസ്.സി/ എസ്.ടി അപേക്ഷകര്‍ക്ക് 55 ശതമാനം മാര്‍ക്കോടെ കെമിക്കല്‍/ പെട്രോകെമിക്കല്‍/ കെമിക്കല്‍ ടെക്നോളജി/ പെട്രോകെമിക്കല്‍ ടെക്നോളജി എന്‍ജിനീയറിങ് ഡിപ്ളോമ, എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ശമ്പളം-16,300-38,500.
ജൂനിയര്‍ അക്കൗണ്ടന്‍റ്: സി.എ/ ഐ.സി.ഡബ്ള്യു.എ/ 60 ശതമാനം മാര്‍ക്കോടെ എം.കോം, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ശമ്പളം-14500-36000
ജൂനിയര്‍ സൂപ്രണ്ട്(ഹ്യുമന്‍ റിസോഴ്സ്): 55  ശതമാനം മാര്‍ക്കോടെ ബിരുദവും പേഴ്സനല്‍ മാനേജ്മെന്‍റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷനില്‍ ഡിപ്ളോമയും, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം, ശമ്പളം-14,500-36000.
ഫോര്‍മാന്‍ (പോളിമര്‍ ടെക്നോളജി): 60 ശതമാനം മാര്‍ക്കോടെ പോളിമര്‍ സയന്‍സ് ആന്‍ഡ് കെമിക്കല്‍ ടെക്നോളജി/ പ്ളാസ്്റ്റിക്സ് ആന്‍ഡ് റബര്‍ ടെക്നോളജി/ പ്ളാസ്്റ്റിക്സ് ടെക്നോളജി/ പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ പോളിമര്‍ എന്‍ജിനീയറിങ്/ പോളിമര്‍ ടെക്നോളജി എന്‍ജിനീയറിങ് ഡിപ്ളോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ശമ്പളം-14,500-36,000.
ഫോര്‍മാന്‍ (കെമിക്കല്‍): 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ ടെക്നോളജി/ പെട്രോകെമിക്കല്‍ എന്‍ജിനീയറിങ് ഡിപ്ളോമ, രണ്ടു വര്‍ഷത്തെ പരിചയം, ശമ്പളം-14,500-36,000.
ഫോര്‍മാന്‍(മെക്കാനികല്‍): മെക്കാനികല്‍/ പ്രൊഡക്ഷന്‍/ പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/ മാനുഫാക്ചറിങ്/ മെക്കാനികല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ളോമ, രണ്ട് വര്‍ഷത്തെ പരിചയം, ശമ്പളം-14,500-36,000.
ഫോര്‍മാന്‍(ഇലക്ട്രികല്‍): 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രികല്‍/ ഇലക്ട്രികല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഡിപ്ളോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം, ശമ്പളം-14,500-36,000.
ഫോര്‍മാന്‍(ഇന്‍സ്ട്രുമെന്‍റഷന്‍): ഇന്‍സ്ട്രുമെന്‍റഷന്‍/ ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, രണ്ടുവര്‍ഷത്തെ പരിചയം, ശമ്പളം-14,500-36,000.
ഫോര്‍മാന്‍ (ടെലികോം ആന്‍ഡ് ടെലിമെട്രി): 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രികല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രികല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ളോമ.ജൂനിയര്‍ കെമിസ്്റ്റ്: 55 ശതമാനം മാര്‍ക്കോടെ എം.എസ്സി കെമിസ്ട്രി, രണ്ടു വര്‍ഷത്തെ പരിചയം. 
ജൂനിയര്‍ സൂപ്രണ്ട് (ഒഫിഷ്യല്‍ ലാംഗ്വേജ്)-55 ശതമാനം മാര്‍ക്കോടെ ഹിന്ദി ലിറ്ററേച്ചര്‍ ബിരുദം, അസിസ്റ്റന്‍റ് (സ്്റ്റോര്‍സ് ആന്‍ഡ് പര്‍ച്ചേസ്) ബിരുദവും ടൈപ്പിങും, അക്കൗണ്ട് അസിസ്്റ്റന്‍റ് ബി.കോം, ടൈപ്പിങ്, മാര്‍ക്കറ്റിങ് അസിസ്്റ്റന്‍റ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദവും ടൈപ്പിങും, ഓഫിസര്‍(സെക്യൂരിറ്റി) 60 ശതമാനം മാര്‍ക്കോടെ ബിരുദം എന്നിങ്ങനെയാണ് യോഗ്യത. അപേക്ഷ ഫീസ് അടച്ചശേഷം ‘www.gailonline.com’ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ അഞ്ച്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.