സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കംബൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 5134 ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. പോസ്റ്റല്‍ അസിസ്റ്റന്‍റ്/സോര്‍ട്ടിങ് അസിസ്റ്റന്‍റ് (3281), ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (506), ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് (1321), കോര്‍ട്ട് ക്ളര്‍ക്ക് (26) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: 12ാം ക്ളാസ് വിജയം അല്ളെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകര്‍.
പ്രായപരിധി: 18നും 27നുമിടയില്‍. 2017 ജനുവരി ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
പരീക്ഷാരീതി: മൂന്നു ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പരീക്ഷ, വിവരണാത്മക ചോദ്യങ്ങളുള്ള രണ്ടാം ഘട്ടം, മൂന്നാം ഘട്ടമായി ടൈപ്പിങ് ടെസ്റ്റ്/സ്കില്‍ ടെസ്റ്റുമാണ് ഉണ്ടായിരിക്കുക.
കമ്പ്യൂട്ടര്‍ ടെസ്റ്റ് 2017 ജനുവരി ഏഴിനും ഫെബ്രുവരി അഞ്ചിനുമായാണ് നടക്കുക. ജനറല്‍ ഇന്‍റലിജന്‍സ്, ഇംഗ്ളീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ജനറല്‍ അവയര്‍നെസ് എന്നീ വിഭാഗങ്ങളില്‍നിന്നായി 50 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണുണ്ടാവുക. 75 മിനിറ്റാണ് പരീക്ഷക്ക് അനുവദിക്കുക. മള്‍ട്ടിപ്ള്‍ ചോയ്സ് ടൈപ് ചോദ്യങ്ങളാണുണ്ടാവുക. ഓരോ തെറ്റ് ഉത്തരത്തിനും 0.50 മാര്‍ക്ക് നഷ്ടമാകും. രണ്ടാംഘട്ട പരീക്ഷ ഏപ്രില്‍ ഒമ്പതിന് നടക്കും. വിവരണാത്മക പരീക്ഷയില്‍ 100 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണുണ്ടാവുക. ഒരു മണിക്കൂര്‍ സമയം അനുവദിക്കും. 150-200 വാക്കുകളില്‍ ഉത്തരമെഴുതാനുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക.
എഴുത്തുപരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമാണ് സ്കില്‍ ടെസ്റ്റ്/ടൈപിങ് ടെസ്റ്റ് ഉണ്ടായിരിക്കുക.
പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലായാണ് പരീക്ഷ നടക്കുക.
ശമ്പളം: പോസ്റ്റല്‍/സോര്‍ട്ടിങ് അസിസ്റ്റന്‍റ്/ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍- 5200-20200, ഗ്രേഡ് പേ 2400, ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്/കോര്‍ട്ട് ക്ളര്‍ക്ക് (5200-20200), ഗ്രേഡ് പേ 1900.
അപേക്ഷാ ഫീസ്: 100 രൂപ, എസ്.ബി.ഐ ചലാന്‍/ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ് വഴി അടക്കാം. എസ്.സി/ എസ്.ടി/ഭിന്നശേഷിക്കാര്‍/വിമുക്ത ഭടന്മാര്‍/സ്ത്രീകള്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്സൈറ്റ് വഴി. നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചു മണിവരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.