നവോദയ വിദ്യാലയ സമിതിക്കു കീഴിലുള്ള വിദ്യാലയങ്ങളില്‍ വിവിധ തസ്തികകളിലായി 2072 പേരെ നിയമിക്കുന്നു. അസിസ്റ്റന്‍റ് കമീഷണര്‍ (2), പ്രിന്‍സിപ്പല്‍ (40), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (880), ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (660), മിസലേനിയസ് ടീച്ചേഴ്സ് (235), ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (3ാം ലാംഗ്വേജ്-255) എന്നിങ്ങനെയാണ് ഒഴിവുകള്‍.
കെമിസ്ട്രി, ബയോളജി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ളീഷ്, ജിയോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്സ്, ഫിസിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സിന്‍െറയും ഇംഗ്ളീഷ്, ഹിന്ദി, മാത്സ്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളില്‍ ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സിന്‍െറയും ഒഴിവുകളാണുള്ളത്. മിസലേനിയസ് ടീച്ചേഴ്സ് വിഭാഗത്തില്‍ മ്യൂസിക്, ആര്‍ട്ട്, ഫിസിക്കല്‍ എജുക്കേഷന്‍ (പുരുഷന്‍), ഫിസിക്കല്‍ എജുക്കേഷന്‍ (ഫീമെയില്‍), ലൈബ്രേറിയന്‍ എന്നീ തസ്തികകളിലുമാണ് നിയമനം. ഭാഷാ വിഭാഗത്തില്‍ അസമീസ്, ബംഗാളി, ബോഡോ, ഗാര്‍ഗോ, ഗുജറാത്തി, കന്നട, ഖാസി, മലയാളം, മറാത്തി, മിസോ, നേപ്പാളി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉര്‍ദു അധ്യാപകരെയാണ് ആവശ്യം.
ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യതാവിവരങ്ങള്‍ക്ക്
www.mecbsegov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇന്ത്യയിലെ 42 നഗരങ്ങളില്‍ പരീക്ഷ നടക്കും. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകന്ദ്രം.
അപേക്ഷാ ഫീസ്: അസിസ്റ്റന്‍റ് കമീഷണര്‍, പ്രിന്‍സിപ്പല്‍-1500, പി.ജി.ടി, ടി.ജി.ടി, മിസലേനിയസ് ടീച്ചേഴ്സ്, ഭാഷാ അധ്യാപകര്‍-1000. ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ ഫീസ് അടക്കേണ്ടതില്ല.
www.mecbsegov.in വഴി ഒക്ടോബര്‍ ഒമ്പതുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.