കേന്ദ്രീയ വിദ്യാലയത്തില്‍ 6205 ഒഴിവ്

കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ 6205 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍ (90), പോസ്്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പി.ജി.ടി-690), ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (926), പ്രൈമറി ടീച്ചര്‍ ആന്‍ഡ് പ്രൈമറി ടീച്ചര്‍ (മ്യൂസിക്-4499) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
ഇംഗ്ളീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, കോമേഴ്സ്, മാത്സ്, ബയോളജി, ഹിസ്്റ്ററി, ജിയോഗ്രഫി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ നിയമനം. 
ഇംഗ്ളീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, സംസ്കൃതം, മാത്സ്, ഫിസിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍, ആര്‍ട്ട് എജുക്കേഷന്‍, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നീ വിഷയങ്ങളിലാണ ്ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍മാരെ ആവശ്യം. 
യോഗ്യത: പ്രിന്‍സിപ്പല്‍-ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബി.എഡ്/ തത്തുല്യം.  പ്രായപരിധി: 35നും 50നുമിടയില്‍, ശമ്പളം:15600-39100. പ്രവൃത്തിപരിചയം നിര്‍ബന്ധം. 
പി.ജി.ടി- ബന്ധപ്പെട്ട വിഷയത്തില്‍ ഇന്‍റഗ്രേറ്റഡ് എം.എസ്സി/ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബി.എഡ്/തത്തുല്യം, പി.ജി.ടി (കമ്പ്യൂട്ടര്‍ സയന്‍സ്)- കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി ബി.ഇ, ബി.ടെക്/ ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ഇ/ ബി.ടെക്, കമ്പ്യൂട്ടേഴ്സില്‍ പോസ്്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ/ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.സി.എ പ്രായപരിധി: 40 വയസ്സ്, ശമ്പളം: 9300-34800.  
ടി.ജി.ടി- ഇംഗ്ളീഷ്- ഇംഗ്ളീഷ് ബിരുദം, ഹിന്ദി- ഹിന്ദി ഒരു വിഷയമായി ബിരുദം, സോഷ്യല്‍ സയന്‍സ്- ഹിസ്്റ്ററി, ജിയോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം, ഹിസ്റ്ററി/ ജിയോഗ്രഫി ഒരു വിഷയമായി പഠിച്ചിരിക്കണം. സയന്‍സ്- ബോട്ടണി, സുവോളജി, കെമിസ്ട്രി ബിരുദം, സംസ്കൃതം- സംസ്കൃതം ഒരു വിഷയമായി ബിരുദം, മാത്സ്-മാത്സില്‍ ബിരുദം, ഫിസിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ പഠിച്ചിരിക്കണം. സി.ബി.എസ്.ഇയുടെ സി-ടെറ്റ് പരീക്ഷ ജയിച്ചിരിക്കണം. 
ടി.ജി.ജി (ഫിസിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍)- ഫിസിക്കല്‍ എജുക്കേഷന്‍ ബിരുദം, ആര്‍ട്ടിസ്റ്റിക് വര്‍ക്- ഡ്രോയിങ് ആന്‍ഡ് പെയ്ന്‍റിങ്/ശില്‍പനിര്‍മാണം, ഗ്രാഫിക് ആര്‍ട്ട് എന്നിവയില്‍ അഞ്ചുവര്‍ഷത്തെ ഡിപ്ളോമ/ തത്തുല്യ ബിരുദം.
ടി.ജി.ടി (വര്‍ക്ക് എക്സ്പീരിയന്‍സ്)- ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ/ ബിരുദം.
പ്രൈമറി ടീച്ചര്‍- 50 ശതമാനം മാര്‍ക്കോടെ 12ാം ക്ളാസ് വിജയം, സി-ടെറ്റ് വിജയിച്ചിരിക്കണം.
പ്രൈമറി ടീച്ചര്‍ (മ്യൂസിക്)- 50 ശതമാനം മാര്‍ക്കോടെ 12ാം ക്ളാസ്, മ്യൂസിക് ബിരുദം. ഹിന്ദിയും ഇംഗ്ളീഷുമാണ് അധ്യാപന മാധ്യമം. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍. നവംബര്‍/ ഡിസംബര്‍ മാസങ്ങളിലായാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം പരീക്ഷ കേന്ദ്രമായിരിക്കും. 
അപേക്ഷ ഫീസ്: പ്രിന്‍സിപ്പല്‍-1200, മറ്റ് തസ്തികകള്‍ക്ക് 750. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. 
അപേക്ഷിക്കേണ്ട വിധം: യോഗ്യരായവര്‍ക്ക് www.kvsangathan.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഈ മാസം 27 മുതല്‍ ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം. ഒക്ടോബര്‍ 10 വരെ ചലാന്‍ വഴി ഫീസ് അടക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.