റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയിൽ 623 അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയുള്ള ബിരുദമാണ് യോഗ്യത. കേരളത്തിൽ 13 ഒഴിവുണ്ട്. 20നും 28നും പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 1989 ഒക്ടോബർ രണ്ടിനും, 1997 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. എസ്.സി, എസ്.ടി, ഒ.ബി.സി, വിമുക്തഭടന്മാർ, വിധവകൾ, ആർ.ബി.െഎയിൽ തൊഴിൽപരിചയമുള്ളവർ തുടങ്ങിയവർക്ക് മൂന്നു വർഷം മുതൽ 10 വർഷം വരെ പ്രായപരിധിയിൽ ഇളവുണ്ട്.
രണ്ടു ഘട്ടങ്ങളിലായി രാജ്യവ്യാപകമായി നടക്കുന്ന മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തിൽ പ്രിലിമിനറി, മെയിൻ പരീക്ഷയും, പിന്നീട് ഭാഷ പ്രാവീണ്യ പരീക്ഷയും (എൽ.പി.ടി) നടക്കും. www.rbi.org.in എന്ന വിലാസത്തിൽ ഒാൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മറ്റു രീതീയിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അവസാന തീയതി: 2017 നവംബർ 10. ഒാൺലൈനായാണ് പരീക്ഷകൾ നടക്കുക. ഒ.ബി.സി, ജനറൽ വിഭാഗക്കാർ 500 രൂപയാണ് അടക്കേണ്ടത്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ തുടങ്ങിയവർക്ക് ഫീസില്ല. ഇവർ ഇൻറിമേഷൻ ചാർജ് ആയി 50 രൂപ അടക്കണം. ആർ.ബി.െഎ ജോലിക്കാർക്ക് സൗജന്യമായി അപേക്ഷിക്കാം. ബാങ്ക് ഇടപാട് ചാർജ് ഉദ്യോഗാർഥികൾ വഹിക്കണം.
www.rbi.org.in എന്ന വെബ്സൈറ്റിൽ ‘റിക്രൂട്ട്മെൻറ് ഫോർ ദ പോസ്റ്റ് ഒാഫ് അസിസ്റ്റൻറ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സ്ക്രീൻ ലഭിക്കും. 13,150- 750 (3)- 15,400- 900 (4) -19,000- 1200 (6)- 26,200- 1300 (2)- 28,800- 1480 (3) - 33,240 -1750 (1)- 34,990 (20 വർഷം) എന്നതാണ് നിലവിൽ ആർ.ബി.െഎ അസിസ്റ്റൻറിെൻറ ശമ്പള സ്കെയിൽ. വീട്ടുവാടക ബത്തയും മറ്റ് ആനുകൂല്യങ്ങളും പുറമെ.
നിലവിൽ ആനുകൂല്യങ്ങളും, 15 ശതമാനം വീട്ടുവാടക ബത്തയും എല്ലാം അടക്കം അസിസ്റ്റൻറ് തസ്തികയിലുള്ളവർക്ക് പ്രതിമാസം 32,528 രൂപയോളം ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.