ചെന്നൈയിലെ ബി.സി.ജി വാക്സിൻ ലബോറട്ടറിയിൽ ഗ്രൂപ് സി തസ്തികകളിൽ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്- മൂന്ന് ഒഴിവ്, സീനിയർ ലബോറട്ടറി അസിസ്റ്റൻറ് -ഒരു ഒഴിവ് എന്നിങ്ങനെയാണുള്ളത്.
മെക്കാനിക്: യോഗ്യത- മെട്രിക്കുലേഷൻ വിജയം/തത്തുല്യം, ഫിറ്റർ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ െഎ.ടി.െഎ. മൂന്നു വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. ശമ്പളം- 19,900-63,200 രൂപ.
സീനിയർ ലബോറട്ടറി അസിസ്റ്റൻറ്: സയൻസിൽ പ്രീ യൂനിവേഴ്സിറ്റി/ ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യം. ലബോറട്ടറി ടെക്നോളജിയിൽ ഡിേപ്ലാമയോ അംഗീകൃത ബാക്ടീരിയോളജിക്കൽ ജോലിയിൽ പരിശീലനമോ ലബോറട്ടറി ജോലിയിൽ രണ്ടുവർഷത്തെ പരിചയമോ ഉള്ളവർക്ക് മുൻഗണന. ശമ്പളം: 21,700-69,100 രൂപ. പ്രായം: രണ്ടു തസ്തികകളിലും 18-35 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. അപേക്ഷകൾ ഒാൺലൈനായാണ് സമർപ്പിക്കേണ്ടത്. www.dirbcglab.gov.in എന്ന വെബ്സൈറ്റിൽ www.59.98.47.184/appointment എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി മാർച്ച് 25.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.