ഡൽഹി പൊലീസിൽ കോൺസ്റ്റബ്ൾ എക്സിക്യൂട്ടിവ് തസ്തികയിൽ 5846 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സെപ്റ്റംബർ ഏഴുവരെ സ്വീകരിക്കും.
നവംബർ 27നും ഡിസംബർ 14നും ഇടയിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളം, ലക്ഷദ്വീപ്, കർണാടക എന്നിവിടങ്ങളിലുള്ളവർക്ക് എറണാകുളം, തൃശൂർ, തിരുവനന്തപുരം, മംഗളൂരു, ഹുബ്ബള്ളി, ബംഗളൂരു, കവരത്തി പരീക്ഷ കേന്ദ്രങ്ങളാണ്. ബംഗളൂരുവിലെ സ്റ്റാഫ് സെലക്ഷൻ കമീഷൻ മേഖല ഡയറക്ടർക്കാണ് അപേക്ഷിക്കേണ്ടത്.
ഫീസ് 100 രൂപ. വനിതകൾക്കും പട്ടികജാതി–വർഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ്, റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/വിസ/മാസ്റ്റർ കാർഡ് വഴി സെപ്റ്റംബർ ഒമ്പതിനകം ഓൺലൈനായി ഫീസ് അടക്കണം.
യോഗ്യത: സീനിയർ സെക്കൻഡറി/പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യം. പുരുഷന്മാർക്ക് പ്രാബല്യത്തിലുള്ള എൽ.എം.വി (മോട്ടോർ സൈക്കിൾ അല്ലെങ്കിൽ കാർ) ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. പ്രായം: 18-25. 2.7.1995നു മുേമ്പാ 1.7.2002നു ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. കൂടുതൽ വിവരങ്ങൾ https:ssc.nic.inൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.