തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാനത്തെ മുൻനിര എൻജിനീയറിങ് കോളജുകളിലെ തെരഞ്ഞെടുത്ത 100ലധികം വിദ്യാർഥികൾക്ക് നൽകിയ ജോലി ഒാഫറിൽനിന്ന് നിസാൻ ഡിജിറ്റൽ പിന്മാറി. ഇതിന് പുറമെ ചില കമ്പനികൾ പിന്മാറുകയോ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള നോട്ടീസ് നൽകുകയോ ചെയ്തിട്ടുണ്ട്. ഇതുവഴി കാമ്പസ് േപ്ലസ്മെൻറ് ലഭിച്ച ആയിരക്കണക്കിന് വിദ്യാർഥികളുടെ ജോലി അവസരം നഷ്ടപ്പെടും. കാമ്പസ് റിക്രൂട്ട്മെൻറ് നടത്തിയ കോളജ് അധികൃതരെ ഒാഫറിൽനിന്ന് പിന്മാറുന്നതായി നിസാൻ ഡിജിറ്റൽ കാമ്പസ് റിലേഷൻഷിപ് ലീഡർ ഒൗദ്യോഗികമായി അറിയിച്ചു.
സംസ്ഥാന സർക്കാർ തിരുവനന്തപുരം ടെക്നോപാർക്കിൽ അനുവദിച്ച സ്ഥലത്ത് നിസാൻ ഡിജിറ്റൽ ഹബ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് കേരളത്തിൽ നിന്നുള്ള മികച്ച വിദ്യാർഥികൾക്ക് ഇത്തവണ കമ്പനി കാമ്പസ് റിക്രൂട്ട്മെൻറിലൂടെ ജോലി ഒാഫർ നൽകിയത്. ലോകത്താകമാനം ഉണ്ടായ അപ്രതീക്ഷിത സാമൂഹിക-സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ കാമ്പസ് പ്രോഗ്രാം പുനർരൂപകൽപന ചെയ്യുകയാണെന്നും ഇൗ ഘട്ടത്തിൽ വിദ്യാർഥികളെ മറ്റ് ജോലി അവസരങ്ങൾക്കായി പ്രോത്സാഹിപ്പിക്കണമെന്നും നിസാൻ ഡിജിറ്റൽ കോളജ് േപ്ലസ്മെൻറ് സെൽ മേധാവികൾക്കയച്ച സന്ദേശത്തിൽ പറയുന്നു.
നിസാൻ ഡിജിറ്റലിൽ േപ്ലസ്മെൻറ് ലഭിച്ചതിനാൽ മറ്റ് കമ്പനികളിൽ ശ്രമിക്കാതിരുന്നവരാണ് ഇവരിൽ ബഹുഭൂരിഭാഗം വിദ്യാർഥികളും. നിസാൻ കമ്പനിക്ക് പുറമെ ഏതാനും രണ്ടാംനിര കമ്പനികളും േപ്ലസ്മെൻറ് ഒാഫറിൽനിന്ന് പിന്മാറിയിട്ടുണ്ട്. മറ്റ് ചില കമ്പനികൾ ജൂലൈ ഒന്നിനും ആറിനും ഇടയിൽ കോഴ്സ് വിജയിച്ചതിെൻറ രേഖകളുമായി എത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി ഒാഫറിൽനിന്ന് പിന്മാറാനുള്ള കമ്പനികളുടെ വഴിയാണ് ഇതെന്നാണ് വിദ്യാർഥികളും അധ്യാപകരും പറയുന്നത്.
സാേങ്കതിക സർവകലാശാലയിൽ അവസാന സെമസ്റ്റർ ബി.ടെക് പരീക്ഷ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.