കൊച്ചി ഇ.എസ്.െഎ ആശുപത്രിയിൽ ഡോക്ടർ, ആയുർവേദ ഫാർമസിസ്റ്റ് തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വാക് ഇൻ ഇൻറർവ്യൂവിലൂടെയാണ് നിയമനം. ഒഴിവുകൾ താഴെ:
I. പാർട് ൈടം സ്പെഷലിസ്റ്റ്:
ജനറൽ മെഡിസിൻ (ഒരു ഒഴിവ്), ജനറൽ സർജറി (ഒരു ഒഴിവ്), പൾമണോളജി (ഒരു ഒഴിവ്), ഒാർതോപീഡിക്സ് (ഒരു ഒഴിവ്), ഒഫ്താൽമോളജി (ഒരു ഒഴിവ്), പാത്തോളജി (ഒരു ഒഴിവ്).
ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ പി.ജിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അെല്ലങ്കിൽ പി.ജി ഡിേപ്ലാമയും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ജൂൺ30ന് 65 വയസ്സ് കവിയരുത്.
II. സീനിയർ റസിഡൻറ്: മൂന്നുവർഷം
ജനറൽ മെഡിസിൻ (ഒരു ഒഴിവ്), ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (രണ്ട് ഒഴിവ്), പീഡിയാട്രിക്സ് (ഒരു ഒഴിവ്).
ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ പി.ജി/പി.ജി ഡിേപ്ലാമയാണ് യോഗ്യത. ജൂൺ 30ന് 35 വയസ്സ് കവിയരുത്.
III. സീനിയർ റസിഡൻറ്: ഒരു വർഷം
ജനറൽ മെഡിസിൻ (രണ്ട് ഒഴിവ്), ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (ഒരു ഒഴിവ്), പീഡിയാട്രിക്സ് (നാല് ഒഴിവ്), ജനറൽ സർജറി (രണ്ട് ഒഴിവ്), ഒഫ്താൽമോളജി (ഒരു ഒഴിവ്), കാഷ്വാലിറ്റി (നാല് ഒഴിവ്), അനസ്തേഷ്യ (ഒരു ഒഴിവ്), ഇ.എൻ.ടി (ഒരു ഒഴിവ്).
ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ പി.ജി അല്ലെങ്കിൽ പി.ജി ഡിേപ്ലാമ. എം.ബി.ബി.എസ് കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അതിൽ ഒരു വർഷം ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ തന്നെ ആയിരിക്കണം. ജൂൺ 30ന് 35 വയസ്സ് കവിയരുത്.
IV. പാർട് ടൈം സൂപ്പർ സ്പെഷലിസ്റ്റ്
കാർഡിയോളജി (ഒരു ഒഴിവ്), ഗാസ്ട്രോ എൻററോളജി (ഒരു ഒഴിവ്), നെേഫ്രാളജി (ഒരു ഒഴിവ്).
V. ആയുർവേദ ഫാർമസിസ്റ്റ്: ഒരു ഒഴിവ്.
മെട്രിക്കുലേഷനും ആയുർേവദ ഫാർമസിയിൽ ഡിേപ്ലാമയും. അംഗീകൃത ആയുർവേദിക് ഫാർമസിയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ജൂൺ 30ന് 32 വയസ്സിൽ കവിയരുത്.
വാക് ഇൻ ഇൻറർവ്യൂ: എറണാകുളം ഉദ്യോഗമണ്ഡലിലെ ഇ.എസ്.െഎ.സി ആശുപത്രിയിൽ ജൂൺ 30നാണ് വാക് ഇൻ ഇൻറർവ്യൂ.
ബന്ധപ്പെട്ട മാതൃകയിൽ പൂരിപ്പിച്ച അേപക്ഷയും യോഗ്യതകൾ തെളിയിക്കുന്ന രേഖകളും പകർപ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടായും സഹിതം രാവിലെ ഒമ്പതിന് എത്തണം. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 250 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 50 രൂപയും അപേക്ഷ ഫീസുണ്ട്. വനിതകൾക്ക് ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് http://www.esichospitals.gov.in/ ൽ Recruitment കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.