അസമിലെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ‘നുമാലിഗഢ് റിഫൈനറി ലിമിറ്റഡി’ൽ എൻജിനീയറിങ്, സാമ്പത്തികശാസ്ത്ര ബിരുദധാരികൾക്ക് അവസരം. ഗ്രാേജ്വറ്റ് എൻജിനീയർ ട്രെയിനി, മാനേജ്മെൻറ് ട്രെയിനി, ഫിനാൻസ് ഒാഫിസർ എന്നി തസ്തികകളിലേക്ക് മൊത്തം 21 ഒഴിവുകളുണ്ട്.
കെമിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെേൻറഷൻ, മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ എന്നി മേഖലകളിലാണ് കൂടുതൽ ഒഴിവുകളുള്ളത്.
2018 ജനുവരി ഒന്നിന് 30 വയസ്സ് കവിയാത്തവരായിരിക്കണം അപേക്ഷകർ. ഫിനാൻസ് മാനേജർ തസ്തികയിലേക്ക് 32 വയസ്സ് കവിയാത്തവർക്കും അപേക്ഷിക്കാം. പിന്നാക്കവിഭാഗം, മറ്റു അർഹരായ വിഭാഗങ്ങൾക്ക് വയസ്സിളവുണ്ട്.
എഴുത്തുപരീക്ഷ, അഭിമുഖം, ഗ്രൂപ് ചർച്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ഒാൺലൈനായി 2018 ഫെബ്രുവരി 23നകം സമർപ്പിച്ചിരിക്കണം.
അപേക്ഷഫോറത്തിനും വിശദവിവരങ്ങളും www.nrl.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒാൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് സൂക്ഷിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.