പ്രവേശന പ​രീ​ക്ഷ എ​ൻ​ജി​നീ​യ​റി​ങ്ങി​നു മാ​ത്രം; ആ​ർ​ക്കി​ടെ​ക്​​ച​റി​ന്​ ‘നാ​റ്റാ’ യോ​ഗ്യ​ത വേ​ണം

​പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ സം​സ്​​ഥാ​ന​ത​ല​ത്തി​ൽ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്​ എ​ൻ​ജി​നീ​യ​റി​ങ്ങി​നു മാ​ത്ര​മാ​ണ്. ഗ​ണി​ത​ശാ​സ്​​ത്രാ​ഭി​രു​ചി​യു​ള്ള​വ​ർ​ക്കാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​നം അ​നു​യോ​ജ്യ​മാ​വു​ക.

എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ന്​ മാ​ത്ത​മാ​റ്റി​ക്​​സി​ന്​ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും നേ​ടി പ്ല​സ്​​ടു/​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. ​ൈഫ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ, സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത/​സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.

കെ​മി​സ്​​ട്രി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ബ​േ​യാ​ടെ​ക്​​നോ​ള​ജി/​ബ​യോ​ള​ജി​യു​ടെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ക്കും.എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ ഏ​പ്രി​ൽ 23, 24 തീ​യ​തി​ക​ളി​ലാ​ണ്. ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പ്​​ൾ ചോ​യ്​​സ്​ മാ​തൃ​ക​യി​ൽ ര​ണ്ട്​ പേ​പ്പ​റു​ക​ൾ പ​രീ​ക്ഷ​ക്കു​ണ്ട്. ഏ​പ്രി​ൽ 23ന്​ ​രാ​വി​ലെ 10 മു​ത​ൽ 12.30വ​രെ ന​ട​ത്തു​ന്ന ഒ​ന്നാ​മ​ത്തെ പേ​പ്പ​റി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ചോ​ദ്യ​ങ്ങ​ൾ. ഏ​പ്രി​ൽ 24ന്​ ​രാ​വി​ലെ 10 മു​ത​ൽ 12.30വ​രെ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പേ​പ്പ​റി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ലാ​ണ്​ ​േചാ​ദ്യ​ങ്ങ​ളു​ണ്ടാ​വു​ക. ഇൗ ​ര​ണ്ട്​ പേ​പ്പ​റു​ക​ളും എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​​വേ​ശ​ന​ത്തി​ന്​ നി​ർ​ബ​ന്ധ​മാ​യും അ​ഭി​മു​ഖീ​ക​രി​ച്ചി​രി​ക്ക​ണം. 

സം​സ്​​ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റാ​ണ്​ പ​രീ​ക്ഷ ന​ട​ത്തി റാ​ങ്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​ത്. ഒാ​രോ പേ​പ്പ​റി​നും 150 മി​നി​റ്റി​ൽ 120 ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം ക​ണ്ടെ​ത്ത​ണം.

ബി.​ഫാം പ്ര​വേ​ശ​ന​ം
‘ബി.​ഫാം’ കോ​ഴ്​​സി​ലേ​ക്ക്​ പ്ര​ത്യേ​കം പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ല്ല. എ​ന്നാ​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി വി​ഷ​യ​ങ്ങ​ളി​ൽ പേ​പ്പ​ർ ഒ​ന്നി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ​യാ​ണ്​ ബി.​ഫാം അ​ഡ്​​മി​ഷ​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​േ​ക്കാ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, മും​ബൈ, ന്യൂ​ഡ​ൽ​ഹി, ദു​ബൈ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ന​ട​ത്തു​ന്ന​ത്. എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ്​ വെ​ബ്​​​സൈ​റ്റി​ലു​ണ്ട്. 

ഒാ​രോ ശ​രി​യു​ത്ത​ര​ത്തി​നും നാ​ലു മാ​ർ​ക്ക്​ വീ​തം. ഉ​ത്ത​രം തെ​റ്റി​യാ​ൽ സ്​​കോ​ർ ചെ​യ്​​ത​തി​ൽ​നി​ന്ന്​ ഒാ​രോ മാ​ർ​ക്ക്​ വീ​തം കു​റ​ക്കും. മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ നെ​ഗ​റ്റി​വ്​ മാ​ർ​ക്കി​ങ്​ രീ​തി​യാ​ണ്. ഉ​ത്ത​രം അ​റി​യാ​ത്ത ചോ​ദ്യ​ങ്ങ​ൾ വി​ട്ടു​ക​ള​ഞ്ഞാ​ൽ മാ​ർ​ക്ക്​ കു​റ​യി​ല്ല. ഒാ​രോ പേ​പ്പ​റി​ലും ഒ​റ്റ ചോ​ദ്യ​ത്തി​നെ​ങ്കി​ലും ഉ​ത്ത​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​രെ എ​ൻ​ജി​നീ​യ​റി​ങ്​/​ബി.​ഫാം റാ​ങ്ക്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല. ഇ​ത്ത​ര​ക്കാ​രെ അ​േ​യാ​ഗ്യ​രാ​യി ക​ണ​ക്കാ​ക്കും.
എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കും യോ​ഗ്യ​ത പ​രീ​ക്ഷ​ക്കും 50:50 എ​ന്ന അ​നു​പാ​ത​ത്തി​ൽ തു​ല്യ വെ​യി​റ്റേ​ജ്​ ന​ൽ​കി​യാ​ണ്​ റാ​ങ്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​ത്. പേ​പ്പ​ർ ഒ​ന്നി​നും ര​ണ്ടി​നും മി​നി​മം 10 മാ​ർ​ക്ക്​ നേ​ട​ു​ന്ന​വ​രെ​യാ​ണ്​ റാ​ങ്ക്​​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ൽ, പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ ഇൗ ​വ്യ​വ​സ്​​ഥ ബാ​ധ​ക​മ​ല്ല.

ബി.​ആ​ർ​ക്​ പ്ര​വേ​ശ​ന​ം
‘ബി.​ആ​ർ​ക്​’ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ മാ​ത്ത​മാ​റ്റി​ക്​​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച്​ മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ ഹ​യ​ർ​ െസ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. ഫൈ​ന​ൽ ​േയാ​ഗ്യ​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.​ 2018 ജൂ​ൺ 10ന​കം ‘NATA’ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ​യാ​ണ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ആ​ർ​ക്കി​ടെ​ക്​​ച​ർ റാ​ങ്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​ത്​​ NATA സ്​​കോ​റും യോ​ഗ്യ​ത പ​രീ​ക്ഷ​ക്ക്​ ല​ഭി​ച്ച മാ​ർ​ക്കും തു​ല്യ​പ്രാ​ധാ​ന്യ​ത്തോ​ടെ ക​ണ​ക്കി​ലെ​ടു​ത്താ​ണ്. NATAയി​ൽ 200ൽ ​ല​ഭി​ക്കു​ന്ന മാ​ർ​ക്കും ​േയാ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​െ​ന 200ൽ ​ആ​ക്കി​യ​ശേ​ഷം ല​ഭി​ക്കു​ന്ന മാ​ർ​ക്കും ത​മ്മി​ൽ കൂ​ട്ടും. ഇ​പ്ര​കാ​രം 400ൽ ​ല​ഭി​ക്കു​ന്ന മാ​ർ​ക്കി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ റാ​ങ്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കും.
ജൂ​ൺ 10ന​കം ‘നാ​റ്റാ’ സ്​​കോ​റും പ്ല​സ്​​ടു മാ​ർ​ക്ക്​​ലി​സ്​​റ്റും പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം.
റാ​ങ്ക്​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​വി​ധം പ്രോ​സ്​​പെ​ക്​​ട​സി​ൽ ല​ഭ്യ​മാ​ണ്. 
എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന​വ​ർ​ഷ​ത്തെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്​ 2018 ജൂ​ൺ അ​ഞ്ചി​ന​കം പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം.

ബി.​ടെ​ക്​ കോ​ഴ്​​സു​ക​ൾ 
ഗ​വ​ൺ​മ​െൻറ്​/​എ​യി​ഡ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലും സ​ർ​ക്കാ​ർ നി​യ​​ന്ത്രി​ത/​സ്വ​കാ​ര്യ-​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലു​മാ​ണ്​ നാ​ലു വ​ർ​ഷ​ത്തെ ഫു​ൾ​ടൈം ബി.​ടെ​ക്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം. 
ഗ​വ​ൺ​മ​െൻറ്​ മെ​റി​റ്റ്​ സീ​റ്റു​ക​ളും മാ​നേ​ജ്​​മ​െൻറ്​ സീ​റ്റു​ക​ളും ല​ഭ്യ​മാ​ണ്. മെ​റി​റ്റ്​ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മ​െൻറ്​ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ക​മീ​ഷ​ണ​റാ​ണ്​ ന​ട​ത്തു​ന്ന​ത്. കോ​ള​ജ്​/​കോ​ഴ്​​സ്​ ഒാ​പ്​​ഷ​നു​ക​ൾ പ​രി​ഗ​ണി​ച്ച്​ മെ​റി​റ്റ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്.ബി.​ടെ​ക്​ കോ​ഴ്​​സി​ൽ ഇ​നി പ​റ​യു​ന്ന 30 ബ്രാ​ഞ്ചു​ക​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. 

അ​പ്ലൈ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഏ​യ്​​റോ​നോ​ട്ടി​ക്ക​ൽ, ഒാ​േ​ട്ടാ​മൊ​ബൈ​ൽ, ബ​യോ​ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ ബ​യോ​കെ​മി​ക്ക​ൽ, ബ​യോ​മെ​ഡി​ക്ക​ൽ, ബ​യോ​ടെ​ക്​​നോ​ള​ജി, സി​വി​ൽ, കെ​മി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്, ഡ​യ​റി ടെ​ക്​​നോ​ള​ജി, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ബ​യോ​മെ​ഡി​ക്ക​ൽ ഇ​ല​ക്​​ട്രേ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, ഫു​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, സേ​ഫ്​​റ്റി​ ആ​ൻ​ഡ്​ ഫ​യ​ർ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​ ക​​ൺ​ട്രോ​ൾ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ൻ​ഡ്​​ട്രി​യ​ൽ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, മെ​ക്കാ​നി​ക്ക​ൽ (ഒാ​േ​ട്ടാ​മൊ​ബൈ​ൽ), മെ​ക്കാ​നി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ (പ്രൊ​ഡ​ക്​​ഷ​ൻ), മെ​ക്കാ​ട്രോ​ണി​ക്​​സ്, മെ​റ്റ​ല​ർ​ജി, പോ​ളി​മ​ർ എ​ൻ​ജി​നീ​യ​റി​ങ്, പ്രൊ​ഡ​ക്​​ഷ​ൻ, ​പ്രി​ൻ​റി​ങ്​ ടെ​ക്​​നോ​ള​ജി, നേ​വ​ൽ ആ​ർ​ക്കി​ടെ​ച്​​റ​ർ ആ​ൻ​ഡ്​ ഷി​പ്​ ബി​ൽ​ഡി​ങ്.
കേ​ര​ള ടെ​ക്​​നി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി (കെ.​ടി.​യു), കേ​ര​ള, എം.​ജി, കാ​ലി​ക്ക​റ്റ്, കു​സാ​റ്റ്, അ​ഗ്രി​ക​ച​ർ, ഫി​ഷ​റീ​സ്, വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള 207 എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ള​ജു​ക​ളി​ലാ​ണ്​ ബി.​ടെ​ക്​/​ബി.​ആ​ർ​ക്​ കോ​ഴ്​​സു​ക​ൾ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. (സ്​​ഥാ​പ​ന​ങ്ങ​ളും കോ​ഴ്​​സു​ക​ളും സീ​റ്റു​ക​ളു​ം പ്രോ​സ്​​പെ​ക്​​ട​സി​ലു​ണ്ട്.

(തു​ട​രും)

Tags:    
News Summary - Entrance Exam only For Engineering-Edu News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.