തിരുവനന്തപുരം: സ്കൂളുകളിലെ പാദവാർഷിക പരീക്ഷ ഒാണത്തിന് ശേഷം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് യോഗമാണ് തീരുമാനമെടുത്തത്.
ആഗസ്റ്റ് പത്തിന് തുടങ്ങാൻ നിശ്ചയിച്ച പരീക്ഷ ആഗസ്റ്റ് 30ലേക്കാണ് മാറ്റിയത്. സെപ്റ്റംബർ ഏഴിന് അവസാനിക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിപ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ വൈകിയതിനാൽ അധ്യയന ദിനങ്ങൾ കുറഞ്ഞതുകാരണമാണ് പരീക്ഷ നീട്ടിയത്. നിലവിൽ 42 അധ്യയന ദിവസങ്ങൾ മാത്രമേ പാദവാർഷിക പരീക്ഷക്ക് മുമ്പ് ലഭിക്കൂ. 50 ദിവസമെങ്കിലും ലഭിക്കണമെന്നാണ് നിർദേശം.
സർക്കാർ സ്കൂളുകളിൽ പഠനത്തിൽ പിന്നാക്കംനിൽക്കുന്ന മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികൾക്കായി ആവിഷ്ക്കരിച്ച ‘ശ്രദ്ധ’ പദ്ധതി മൂന്ന് മുതൽ പത്ത് വരെയുള്ള മുഴുവൻ ക്ലാസുകളിലും നടപ്പാക്കാൻ തീരുമാനിച്ചു. നിലവിൽ സർക്കാർ സ്കൂളുകളിൽ മാത്രമുള്ള പദ്ധതി എയ്ഡഡ് സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ യോഗം സർക്കാറിന് ശിപാർശ ചെയ്തു.
യോഗത്തിൽ എ.ഡി.പി.െഎമാരായ ജിമ്മി കെ. ജയിംസ്, ജെസി ജോസഫ്, അധ്യാപക സംഘടനാ പ്രതിനിധികളായ കെ.സി ഹരികൃഷ്ണൻ, എം. സലാഹുദീൻ, എൻ. ശ്രീകുമാർ, എ.കെ. സൈനുദീൻ, ഗോപകുമാർ, ജയിംസ് കുര്യൻ, ഇന്ദുലാൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.