ന്യൂഡൽഹി: എം.ബി.എ ബിരുദധാരികളിൽ പകുതി പേർക്കും ജോലി ലഭിക്കുന്നില്ലെന്ന് പഠനഫലം. എം.ബി.എ ബിരുദധാരികൾക്ക് ലഭിക്കുന്ന തൊഴിലുകളിൽ അഞ്ച് വർഷത്തിനിടയിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. 2016--^17 വർഷത്തിൽ 47 ശതമാനം എം.ബി.എ ബിരുദധാരികൾക്ക് മാത്രമേ കാമ്പസ് പ്ലേസ്മെൻറിലൂടെ തൊഴിൽ ലഭിച്ചിട്ടുള്ളു. മുൻ വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ നാല് ശതമാനത്തിെൻറ കുറവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. കാമ്പസിൽ റിക്രൂട്ട്മെൻറിൽ ഉൾപ്പെടാത്ത വിദ്യാർഥികളുടെയും സ്ഥിതി മെച്ചമല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ െഎ.എ.എമ്മുകളെ ഇൗ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
െഎ.എ.എം പോലുള്ള മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്നവരെ മാത്രമേ ജോലിക്കായി സ്വകാര്യ സ്ഥാപനങ്ങൾ പരിഗണിക്കുന്നുള്ളു. സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങളും തൊഴിൽ ലഭിക്കുന്നതിന് തടസമാകുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ എം.ബി.എ കരിക്കുലത്തിൽ മാറ്റം വരുത്തുന്നത് സജീവമായി പരിഗണനിയിലാണ് എ.െഎ.സി.ടി.ഇ പ്രതികരിച്ചു.
അതേ സമയം, സ്വകാര്യ മേഖലയിൽ എ.ബി.എ പഠന സൗകര്യം വ്യാപകമായി നൽകുന്നതിന് മുമ്പ് കൂടുതൽ ബിരുദധാരികൾക്ക് തൊഴിൽ ലഭിച്ചിരുന്നു. സമ്പദ്വ്യവസ്ഥയുടെ വളർച്ച മുന്നിൽകണ്ട് സ്വകാര്യ മേഖലയിൽ കോഴ്സുകൾ അനുവദിച്ചതോടെ കൂടുതൽ ബിരുദധാരികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങാൻ തുടങ്ങി. എന്നാൽ പഠനനിലവാരം ഉയരാത്തത് ഇവർക്ക് തൊഴിൽ ലഭിക്കുന്നതിന് തടസ്സം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.