അര്‍ധ സൈനിക വിഭാഗമായ സശസ്ത്ര സീമാബലില്‍ സബ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബ്ള്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 872 ഒഴിവാണുള്ളത്. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഒഴിവുകളും യോഗ്യതയും ചുവടെ. 1. സബ് ഇന്‍സ്പെക്ടര്‍- കമ്യൂണിക്കേഷന്‍ (16)-ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍ ബിരുദം/ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്്സ് എന്നിവ ഉള്‍പ്പെട്ട സയന്‍സ് ബിരുദം. ഉയര്‍ന്ന പ്രായപരിധി-25, ശമ്പളം-35,400. 2. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍-കമ്യൂണിക്കേഷന്‍ (110)- പത്താം ക്ളാസ് വിജയം, ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍ ഡിപ്ളോമ/ 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയമായി പ്ളസ് ടു. ഉയര്‍ന്ന പ്രായപരിധി-25 വയസ്സ്, ശമ്പളം-29,000. 3. ഹെഡ് കോണ്‍സ്റ്റബ്ള്‍- കമ്യൂണിക്കേഷന്‍ (746)-പത്താം ക്ളാസും ഇലക്ട്രോണിക്സില്‍ രണ്ടുവര്‍ഷത്തെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്/ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച് പ്ളസ് ടു പാസായിരിക്കണം. ഉയര്‍ന്ന പ്രായപരിധി-23, മ്പളം-25,500. ശാരീരിക യോഗ്യത: ഉയരം- 170 സെ.മീ, നെഞ്ചളവ്-80 സെ.മീ, അഞ്ച് സെ.മീ വികസിപ്പിക്കാന്‍ കഴിയണം. സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 200 രൂപയുമാണ് ഫീസ്. എസ്.ഐ, ഹെഡ് കോണ്‍സ് റ്റബ്ള്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍, ഫ്രണ്ടയര്‍ എച്ച്.ക്യു. എസ്.എസ്.ബി, റാണിഖേത് എസ്.ബി.ഐ, ബ്രാഞ്ച് കോഡ്-0714 എന്ന വിലാസത്തിലാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. എ.എസ്.ഐ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ Accounts Officer, SBI Chenikuthi Branch Code7976 എന്ന വിലാസത്തിലാണ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്. www.ssbrectt.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. എസ്.ഐ, ഹെഡ് കോണ്‍സ്റ്റബ്ള്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ Inspector General, Frontier HQ SSB, Ganiadeoli, Ranikhet, District: Almora (UK) Pin No. 263645 എന്ന വിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. എ.എസ്.ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ Asst. Sub Inspector Inspector General, Frontier HQ SSB, Guwahati, House No.345, Nikita Complex, G.S. Road, Khanapara, PO/PS : Khanapara, District : Kamrup, Guwahati (Assam), Pin. No: 781022 എന്ന വിലാസത്തിലേക്ക് അപേക്ഷകള്‍ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.