ഭാഭ അറ്റോമിക് റിസര്‍ച് സെന്‍ററില്‍  157 ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ന്യൂക്ളിയര്‍ റീസൈക്കിള്‍ ബോര്‍ഡ് ഭാഭ അറ്റോമിക് റിസര്‍ച് സെന്‍ററിലെ 157 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹാരാഷ്ട്രയിലെ താരാപ്പൂരിലായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമനം. 1. പ്ളാന്‍റ് ഓപറേറ്റര്‍ (20), 2. അറ്റന്‍ഡന്‍റ് ഓപറേറ്റര്‍-കെമിക്കല്‍ പ്ളാന്‍റ് (7), 3. ലബോറട്ടറി അസിസ്റ്റന്‍റ്-കെമിക്കല്‍ പ്ളാന്‍റ് (5), 4. ഫിറ്റര്‍ (2), 5. മെഷിനിസ്റ്റ് (1), 6.മെയിന്‍റനന്‍സ് മെക്കാനിക് (19), 7. വെല്‍ഡര്‍-ജി.എം.എ.ഡബ്ള്യു ആന്‍ഡ് ജി.ടി.എ.ഡബ്ള്യു (8), 8. ടര്‍ണര്‍ (2), 9. എ.സി മെക്കാനിക് (4), 10. ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്-കെമിക്കല്‍ പ്ളാന്‍റ് (6), 11. ഇലക്ട്രീഷ്യന്‍ (39), 12. ഇലക്ട്രോണിക് മെക്കാനിക് (9), 13. മെക്കാനിക് ഓട്ടോമൊബൈല്‍-അഡ്വാന്‍സ്ഡ് ഡീസല്‍ എന്‍ജിന്‍ (2), 14.മെക്കാനിക്-റിപ്പയേഴ്സ് ആന്‍ഡ് മെയിന്‍റനന്‍സ് ഓഫ് ഹെവി വെഹിക്കിള്‍ (2), 15. മെക്കാനിക്-മോട്ടോര്‍ വെഹിക്കിള്‍ (4), 16. മേസണ്‍ (14), 17. പെയിന്‍റര്‍ (5), 18. പ്ളംബര്‍(3), 19. കാര്‍പെന്‍റര്‍ (5) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
പ്ളാന്‍റ് ഓപറേറ്റര്‍- ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവ ഒരു വിഷയമായി പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ളസ് ടു.
രണ്ടു മുതല്‍ 19 വരെയുള്ള ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ സയന്‍സ്, കണക്ക് എന്നിവ ഒരു വിഷയമായി പഠിച്ച് 60 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷനും അറ്റന്‍ഡന്‍റ് ഓപറേറ്റര്‍ (കെമിക്കല്‍ പ്ളാന്‍റ്)/ ലബോറട്ടറി അസിസ്റ്റന്‍റ് (കെമിക്കല്‍ പ്ളാന്‍റ്)/ ഫിറ്റര്‍/ മെഷിനിസ്റ്റ്/ മെയിന്‍റനന്‍സ് മെക്കാനിക് (കെമിക്കല്‍ പ്ളാന്‍റ്)/ വെല്‍ഡര്‍- ജി.എം.എ.ഡബ്ള്യു ആന്‍ഡ് ജി.ടി.എ.ഡബ്ള്യു/ ടര്‍ണര്‍/ എ.സി മെക്കാനിക് / ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (കെമിക്കല്‍ പ്ളാന്‍റ്)/ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക്/ മെക്കാനിക് ഓട്ടോമൊബൈല്‍-അഡ്വാന്‍സ്ഡ് ഡീസല്‍ എന്‍ജിന്‍/ മെക്കാനിക് (റിപ്പയേഴ്സ് ആന്‍ഡ് മെയിന്‍റനന്‍സ് ഓഫ് ഹെവി വെഹിക്കിള്‍/ മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍)/ മേസണ്‍/ പെയിന്‍റര്‍/ പ്ളംബര്‍/ കാര്‍പെന്‍റര്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. 
പ്രായപരിധി: 18നും 22നുമിടയില്‍, 2016 ഡിസംബര്‍ 13 അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. എസ്.ടി വിഭാഗത്തിന് അഞ്ചു വര്‍ഷത്തേക്കും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഇളവ് ലഭിക്കും. ശാരീരികക്ഷമത: കുറഞ്ഞ ഉയരം 160 സെ.മീ, കുറഞ്ഞ തൂക്കം 45.5 കി.ഗ്രം.
തെരഞ്ഞെടുപ്പ്: പ്രിലിമിനറി, അഡ്വാന്‍സ്ഡ് ടെസ്റ്റ്, സ്കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷക്ക് മാത്തമാറ്റിക്സ്, സയന്‍സ്, ജനറല്‍ അവയര്‍നസ് എന്നീ വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങളാവും ഉണ്ടാവുക. പ്രിലിമിനറി യോഗ്യത നേടുന്നവര്‍ക്ക് അഡ്വാന്‍സ്ഡ് ടെസ്റ്റ് എഴുതാം. അതത് ട്രേഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉണ്ടാവുക. 
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താരാപ്പൂരില്‍ പരിശീലനം ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ടെക്നീഷ്യന്‍ ബി ഗ്രേഡിലുള്ളവര്‍ക്ക് 21,700 രൂപയും ടെക്നീഷ്യന്‍ സി ഗ്രേഡിലുള്ളവര്‍ക്ക് 25,500 രൂപയും ലഭിക്കും. മൂന്നു വര്‍ഷത്തേക്ക് കരാറായാണ് നിയമിക്കുക. കരാര്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും. 
അപേക്ഷാഫീസ്: 100 രൂപ, എസ്.സി/ എസ്.ടി/ഭിന്നശേഷിക്കാര്‍/ സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല. www.barcrecruit.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ചലാന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ഏതെങ്കിലും എസ്.ബി.ഐ ബ്രാഞ്ചില്‍ ഫീസ് അടക്കാം. 
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബര്‍ 13. 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.