ഷിപ്പിങ് കോര്‍പറേഷനില്‍  50 ഇലക്ട്രിക്കല്‍ ഓഫിസര്‍

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ട്രെയിനി ഇലക്ട്രിക്കല്‍ ഓഫിസര്‍, ഇലക്ട്രിക്കല്‍ ഓഫിസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. 
യോഗ്യത, പ്രായം എന്നിവ അറിയുന്നതിന് www.shipindia.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ ഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 1000 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് ഫീസ്. 
അപേക്ഷിക്കേണ്ട വിധം: www.shipindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫീസടക്കേണ്ട രീതിയും അക്കൗണ്ട് വിവരങ്ങളും ഇതേ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാല്‍ പ്രിന്‍െറടുത്ത് ആവശ്യമായ രേഖകള്‍ സഹിതം Vice President I/C, Flee personnel Dept, Third Floor. The Shipping Corporation Of India Ltd, Shipping House, 245,  Madame cama Road, Nariman point, Mumbai-400021, Maharashtra, India എന്ന വിലാസത്തില്‍ അയക്കണം. വിജ്ഞാപനം വിശദമായി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.ഓണ്‍ലൈന്‍ അപേക്ഷക്കുള്ള അവസാന തീയതി ഫെബ്രുവരി 20. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.