വ്യോമസേനയില്‍ 56 ഗ്രൂപ് സി മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ് സി വിഭാഗത്തില്‍ 56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെസ് സ്റ്റാഫ് (ഏഴ്), എം.ടി.എസ് (11), കുക്ക് (അഞ്ച്), എല്‍.ഡി.സി (മൂന്ന്), സ്റ്റോര്‍ കീപ്പര്‍ (ഒമ്പത്), സൂപ്രണ്ട്-സ്റ്റോര്‍ (ആറ്), കാര്‍പെന്‍റര്‍ (ഒന്ന്), വള്‍ക്കനൈസര്‍ (ഒന്ന്), സഫായ്വാല (10), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-2 (ഒന്ന്), എം.ടി.ഡി-ഒ.ജി (ഒന്ന്), പെയിന്‍റര്‍ (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
മെസ് സ്റ്റാഫ്, എം.ടി.എസ്, സഫായ്വാല തസ്തികക്ക് മെട്രികുലേഷന്‍ വിജയമാണ് യോഗ്യത. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സമാനമേഖലയില്‍ ആറുമാസത്തെ പരിചയം വേണം, എല്‍.ഡി.സി-പന്ത്രണ്ടാം ക്ളാസ് വിജയവും ഇംഗ്ളീഷില്‍ മിനിറ്റില്‍ 30 വാക്ക് ടൈപ്പിങ് സ്പീഡും സ്റ്റോര്‍ കീപ്പര്‍-പന്ത്രണ്ടാം ക്ളാസ്/ തത്തുല്യം, സൂപ്രണ്ട്-ബിരുദം/ തത്തുല്യം, കാര്‍പെന്‍റര്‍, പെയിന്‍റര്‍-ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, വള്‍ക്കനൈസര്‍-പന്ത്രണ്ടാം ക്ളാസ്, സ്റ്റെനോഗ്രാഫര്‍-പന്ത്രണ്ടാം ക്ളാസും ഹിന്ദി, ഇംഗ്ളീഷ് ടൈപ്പിങ് പരിജ്ഞാനവും എം.ടി.ഡി-മെട്രികുലേഷനും  ഡ്രൈവിങ് ലൈസന്‍സുമാണ് യോഗ്യതകള്‍. 
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട വിലാസത്തിലേക്ക് അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10. നിശ്ചിത മാതൃകക്ക് http://www.davp.nic.in/WriteReadData/ADS/adi_10801_101_1617b.pdf
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.